പാലാ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേഗമേറിയ താരങ്ങളായി ആൻസ്റ്റിൻ ജോസഫും അപർണ്ണ റോയിയും. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് തിരുവനന്തപുരം സായി വിദ്യാർഥിയായ ആൻസ്റ്റിൻ ജോസഫ് സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ 12.49 സെക്കന്റ് സമയത്തിൽ ഫിനിഷ് ചെയ്താണ് അപർണ റോയി സ്വർണം നേടിയത്. കോഴിക്കോട് പൂല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് അപർണ.

ജൂനിയർ പെണ്‍കുട്ടികളുടെ 100 മീറ്ററിൽ തൃശൂർ നാട്ടിക സ്കൂളിലെ ആൻസി സോജനാണ് വേഗമേറിയ താരമായത്. ഹീറ്റ്സിലും ഒന്നാമതെത്തിയ ആൻസി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഫൈനലിൽ ഒന്നാമതെത്തിയത്. ജൂനിയർ ആണ്‍കുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം സായിയുടെ സി.അഭിനവ് ഒന്നാമതെത്തി.

സബ്ജൂനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് പറളി സ്കൂളിന്‍റെ വി.നേഹയാണ് വേഗമേറിയ താരമായത്. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം സെന്‍റ് ജോർജ് സ്കൂളിന്‍റെ തഞ്ചം അലേറ്റസൻ സിങ് വേഗമേറിയ താരമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ