ഐപിഎല്ലിൽ ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർജെയാണ്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് നോർജെ. ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വിജയം സമ്മാനിച്ചതിൽ നിർണായക പങ്കുവഹിച്ചത് നോർജെയാണ്.
Read Also; അവസാന ലാപ്പിൽ ഡൽഹി ക്യാപിറ്റൽസ്; രാജസ്ഥാനെ തോൽപ്പിച്ചത് 13 റൺസിന്
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് മാത്രമാണ് നേടിയത്. കൂറ്റൻ അടിക്ക് പേരുകേട്ട ബാറ്റിങ് നിര ഉണ്ടായിട്ടും രാജസ്ഥാൻ റോയൽസിന് ഈ സ്കോർ മറികടക്കാൻ സാധിച്ചില്ല. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റൺസ് മാത്രമാണ് രാജസ്ഥാൻ നേടിയത്. അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന തരത്തിലാണ് രാജസ്ഥാന്റെ ഇന്നിങ്സ് തുടങ്ങിയത്. എന്നാൽ, ആൻറിച്ച് നോർജെ രാജസ്ഥാന്റെ എല്ലാ മോഹങ്ങളും ഇല്ലാതാക്കി.
The five fastest balls in #IPL2020 so far have been bowled by Anrich Nortje:
156.22 kph
155.21 kph
154.74 kph
154.21 kph
153.72 kph#RRvsDC #Nortje pic.twitter.com/UmtS6FiuPV
— Ashish Sahani (@AshishCupid11) October 14, 2020
വെറും ഒൻപത് പന്തിൽ 22 റൺസ് നേടിയ ബട്ലറെ കൂടാരം കയറ്റിയ നോർജെയുടെ പന്ത് ഐപിഎൽ ചരിത്രത്തിലെ തന്നെ അതിവേഗ പന്തായി. ബട്ലറെ പുറത്താക്കിയ പന്തിന്റെ വേഗത 156.2 kmph ആണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ വേഗതയേറിയ പന്താണിത്. ഇതുവരെ ഡെയ്ൽ സ്റ്റെയ്നിന്റെ 154.4 kmph ആയിരുന്നു ഏറ്റവും വേഗതയേറിയ പന്ത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ട്, മൂന്ന് പന്തുകളും നോർജെയുടെ പേരിലാണ്. ഇന്നലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ തന്നെയാണ് ഏറ്റവും വേഗതയേറിയ രണ്ടാം പന്തും നോർജെ എറിഞ്ഞത്. 155.21kmph ആയിരുന്നു വേഗത. ഇന്നലെ ഡൽഹിക്ക് വേണ്ടി നോർജെ രണ്ട് വിക്കറ്റ് നേടി.