വിശ്വസിച്ചാലും ഇല്ലെങ്കിലും.., അഞ്ജു ബോബി ജോർജ് ഉയരങ്ങളിലെത്തിയത് ഒരു വൃക്കയുമായി

ഇത് കൂടാതെ തനിക്ക് വേറെയും നിരവധി കുറവുകൾ ഉണ്ടായിരുന്നതായി അഞ്ജു പറയുന്നു

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരമാണ് അഞ്ജു ബോബി ജോർജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങൾക്ക് ഉടമയായ അഞ്ജു രാജ്യത്തിനു മുഴുവൻ അഭിമാനമാണ്. എന്നാൽ, ഒരു വൃക്കയുമായാണ് അഞ്ജു ഇത്രയും ഉയരങ്ങൾ താണ്ടിയതെന്ന് അധികം ആർക്കും അറിയില്ല. അഞ്ജു തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

“വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളിൽ ഒരാളാണ് ഞാൻ,” അഞ്ജു ബോബി ജോർജ് ട്വീറ്റ് ചെയ്തു. കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ അടക്കം ടാഗ് ചെയ്‌താണ് അഞ്ജു ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Read Also: എനിക്ക് ധോണിയെ പോലെ വേഗതയില്ലല്ലോ; ശിഖർ ധവാനെ ചിരിപ്പിച്ച മാത്യു വെയ്‌ഡിന്റെ കമന്റ്, വീഡിയോ

ഇത് കൂടാതെ തനിക്ക് വേറെയും നിരവധി കുറവുകൾ ഉണ്ടായിരുന്നതായി അഞ്ജു പറയുന്നു. വേദന സംഹാരികൾ അലർജിയായിരുന്നു, കാലിന് പരുക്കുണ്ടായിരുന്നു…ഇത്തരം നിരവധി പരിമിതികൾക്കിടയിലാണ് താൻ ഏറെ ഉയരങ്ങൾ താണ്ടിയതെന്നും അഞ്ജു കുറിച്ചു.

കായികമന്ത്രി കിരൺ റിജിജു അഞ്ജുവിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തി. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും കഠിന പ്രയത്‌നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും കിരൺ റിജിജു റിട്വീറ്റ് ചെയ്തു.

ജനിച്ചപ്പോൾ തന്നെ അഞ്ജുവിന് ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്കൂൾ, കോളജ് തലത്തിലും സീനിയർ ദേശീയ മത്സരങ്ങളിലും നിരവധി മെഡലുകൾ നേടിയപ്പോൾ ഇക്കാര്യമറിയില്ലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോയപ്പോൾ സ്‌കാൻ ചെയ്തിരുന്നു. അപ്പോഴാണ് തനിക്ക് ഒരു വൃക്ക മാത്രമേ ഉള്ളൂ എന്ന കാര്യം അറിയുന്നതെന്ന് അഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Anju bobby george says she has only one kidney

Next Story
എനിക്ക് ധോണിയെ പോലെ വേഗതയില്ലല്ലോ; ശിഖർ ധവാനെ ചിരിപ്പിച്ച മാത്യു വെയ്‌ഡിന്റെ കമന്റ്, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com