ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബോളർമാരാണ് അനിൽ കുബ്ലെയും ഇർഫാൻ പഠാനും. ഇന്ത്യൻ ടീമിൽ ഇല്ലെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇരുവരും ഇപ്പോഴുമുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണെന്നത് അധിമകമാർക്കും അറിയില്ല. ഇടയ്ക്കിടെ ഇരുവരും പരസ്പരം വീടുകളിലെത്തി സൗഹൃദം പുതുക്കാറുണ്ട്.

ഇത്തവണ അനിൽ കുംബ്ലെയായിരുന്നു അതിഥിയായി ഇർഫാന്റെ വീട്ടിലെത്തിയത്. കുംബ്ലെയുടെ വരവിന്റെ ഭാഗമായി എന്തു ഭക്ഷണം ഉണ്ടാക്കുമെന്ന് ഇർഫാന്റെ വീട്ടുകാർ ആകെ ആശയക്കുഴപ്പത്തിലായി. കാരണം കുംബ്ലെ വെജിറ്റേറിയനാണ്. ഇർഫാന്റെ കുടുംബത്തിന് നോൺ വെജ് ഭക്ഷണമേ നന്നായി തയറാക്കാൻ അറിയൂ. ഒടുവിൽ അവർ കുംബ്ലെയ്ക്കായി പ്രത്യേക വെജിറ്റേജിയൻ ഭക്ഷണം തയാറാക്കി. വെജിറ്റേറിയൻ ബിരിയാണിയായിരുന്നു ഇക്കൂട്ടത്തിലെ സ്പെഷൽ.

വഡോദരയിലെ ഇർഫാന്റെ വീട്ടിലെത്തിയ കുംബ്ലെ ഭക്ഷണം ആസ്വദിച്ച് തന്നെ കഴിച്ചു. ഭക്ഷണശേഷം ഇർഫാനൊപ്പം ഒരു കിടിലൻ സെൽഫിയും പകർത്തിയാണ് കുംബ്ലെ പോയത്. കുംബ്ലെക്ക് ഭക്ഷണം ഇഷ്ടമായി എന്നാണ് കരുതുന്നതെന്ന് കുംബ്ലെ മടങ്ങിയതിനുശേഷം ഇർഫാൻ ട്വീറ്റ് ചെയ്തു. ഇതിന് ഭക്ഷണം ആസ്വദിച്ചുവെന്നും ബിരിയാണി സ്പെഷലായെന്നുമായിരുന്നു കുംബ്ലെയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ