Latest News

ഓസ്ട്രേലിയയിൽ ഇന്ത്യ ഇറങ്ങുന്നത് ചരിത്രമെഴുതാൻ: അനിൽ കുംബ്ലെ

ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ജയിക്കാവുന്ന അവസരങ്ങളും സാഹചര്യങ്ങളും നമുക്കുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ നമുക്ക് ചില പിഴവുകള്‍ പറ്റി

അവസാന മത്സരത്തിലെ അവസാന ഓവർ വരെ നീണ്ട ആവേശത്തിനൊടുവിൽ ടി 20 പരമ്പര സമനിലയിൽ അവസാനിപ്പിച്ച ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. ഡിസംബർ 6ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളാണ് ഉള്ളത്. ചരിത്രത്തിൽ ഇന്നുവരെ ഓസ്ട്രേലിയയിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല.

അത്കൊണ്ട് തന്നെ ആ ചീത്തപ്പേര് മായിക്കുക എന്ന ലക്ഷ്യവും ഇന്ത്യക്ക് മുന്നിലുണ്ട്. ഇന്ത്യ ഓസ്ട്രേലിയയിൽ എത്തിയത് മുതൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ച വിഷയമാണ് പരമ്പര ആര് നേടുമെന്നുള്ളത്. ആരാധകരും ഇതിഹാസങ്ങളുമെല്ലാം ഈ ചർച്ചയിൽ സജീവമാണ്.

ഇതിൽ ചർച്ചയുടെ ഭാഗമായിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ അനിൽ കുംബ്ലെ. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്ന് കുംബ്ലെ പറഞ്ഞു. ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് കുംബ്ലെ ഇക്കാര്യം പറഞ്ഞത്.

“ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അവസരങ്ങള്‍ നഷ്ടമാക്കിയെങ്കിലും ഓസ്ട്രേലിയയില്‍ പരമ്പര നേടാന്‍ ഇത് ഇന്ത്യക്ക് സുവര്‍ണാവസരമാണ്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ജയിക്കാവുന്ന സാഹചര്യങ്ങളും അവസരങ്ങളും നമുക്കുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ നമുക്ക് ചില പിഴവുകള്‍ പറ്റി. ഓസ്ട്രേലിയയില്‍ ഇതാവര്‍ത്തിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്ക് തന്നെയാണ് സാധ്യത,” അനിൽ കുംബ്ലെ പറഞ്ഞു.

ഒരു കളിക്കാരനും നായകനും സമ്പൂർണ്ണനാകുന്നില്ല. അനുഭവങ്ങളിലൂടെ നിരന്തരം പഠിക്കുകയാണ്. കോഹ്‍ലിയും അങ്ങനെയാണ്. ദക്ഷിണ ആഫ്രിക്കയിലെയും ഇംഗ്ലണ്ടിലെയും പരമ്പരകളിൽ നിന്ന് കോഹ്‍ലി ഒരുപാട് പഠിച്ചുവെന്നും കുംബ്ലെ പറഞ്ഞു.

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Anil kumble about india australia test series

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com