Latest News

പണത്തിന് വേണ്ടി ടീമിനെ വഞ്ചിച്ചു; ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും മുങ്ങിയ റസല്‍ ടി20 ലീഗില്‍

റസലിന്റെ പകരക്കാരനേയും വിന്‍ഡീസ് ടീം തിരഞ്ഞെടുത്തിരുന്നു

Andre Russell,ആന്ദ്ര റസല്‍, India vs West Indies,ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, IND vs WI, India West Indies T20, ie malayalam,

വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്ര റസലിനെതിരെ ആരാധകര്‍. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പരുക്ക് മൂലം പിന്മാറിയ റസല്‍ ഇന്നലെ ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കാനിറങ്ങിയിരുന്നു. ഇതോടെയാണ് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.

കാല്‍ മുട്ടിലെ പരുക്കിനെ തുടര്‍ന്ന് ടി20 പരമ്പരയില്‍ നിന്നും സ്വയം പിന്മാറുന്നതായി കഴിഞ്ഞ ദിവസമാണ് റസല്‍ അറിയിച്ചത്. ഇതോടെ റസലിന് പകരം വിന്‍ഡീസ് ടീം ആളെ കണ്ടെത്തുകയും ചെയ്തിരുന്നു. സ്വന്തം ദേശീയ ടീമിനേക്കാള്‍ പണത്തിന് പ്രധാന്യം നല്‍കുന്നതിനാലാണ് റസല്‍ ടി20 ലീഗ് കളിക്കാന്‍ പോയതെന്നാണ് ആരാധകരുടെ വിമര്‍ശനം. താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ഗ്ലോബല്‍ ടി20 ലീഗില്‍ ക്രിസ് ഗെയ്ല്‍ നയിക്കുന്ന വാന്‍കൂവര്‍ നെറ്റ്‌സിന്റെ താരമാണ് റസല്‍. എന്നാല്‍ താരത്തിന് മത്സരത്തില്‍ തിളങ്ങാനായില്ല. ജെയ്‌സന്‍ മൊഹമ്മദിനെയാണ് വിന്‍ഡീസ് ടീം ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയില്‍ റസലിന് പകരം ഉള്‍പ്പെടുത്തിയത്. ഇന്നാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം.

അതേസമയം, ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ എഡ്‌മോന്റണ്‍ റോയല്‍സിനെ ആറ് വിക്കറ്റിനാണ് വാന്‍കൂവര്‍ നൈറ്റ്‌സ് പരാജയപ്പെടുത്തിയത്. തന്റെ പതിവ് ശൈലിയില്‍ തകര്‍ത്താടിയ ഗെയില്‍ 44 പന്തുകളില്‍ നിന്നും 94 റണ്‍സാണ് നേടിയത്. ഇതില്‍ ഒമ്പത് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. തൊട്ട് മുമ്പത്തെ കളിയില്‍ സെഞ്ചുറി നേടിയിരുന്നു ഗെയില്‍. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഗെയിലിന് ആറ് റണ്‍സകലെ നഷ്ടമായത്. ഇതോടെ പോയന്റ് ടേബിളില്‍ ഗെയിലിന്റെ ടീം രണ്ടാമതെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Andre russell turns up for vancouver knights after withdrawing from first two t20is

Next Story
6,6,4,4,6,6; ഒരോവറില്‍ 32 റണ്‍സ്, ഷദാബിനെ അടിച്ച് പരത്തി ഗെയിലാട്ടം, വീഡിയോChris Gayle,ക്രിസ് ഗെയില്‍, Global T20 Canada,ഗ്ലോബല്‍ ടി20 കാനഡ, Chris Gayle Six, ക്രിസ് ഗെയില്‍ സിക്സ്,Chris Gayle T20 Canada, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express