scorecardresearch

കപിലിനേക്കാളും മുകളില്‍, അന്ന് ജനിച്ചിരുന്നേല്‍ ഞങ്ങള്‍ക്കൊപ്പം കളിച്ചേനെ; ബുംറയെ പ്രശംസിച്ച് ഇതിഹാസങ്ങള്‍

ഇന്നുവരെ താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ പേസറാണ് ബുംറ എന്നായിരുന്നു ആന്‍ഡി റോബര്‍ട്ട്‌സിന്റെ അഭിപ്രായം.

ഇന്നുവരെ താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ പേസറാണ് ബുംറ എന്നായിരുന്നു ആന്‍ഡി റോബര്‍ട്ട്‌സിന്റെ അഭിപ്രായം.

author-image
Sports Desk
New Update
Jasprit Bumrah, ജസ്പ്രീത് ബുംറ,Bumrah,ബുംറ, Jasprit Bumrah Test,ജസ്പ്രീത് ബുംറ ടെസ്റ്റ്, West Indies, IND vs WI, ie malayalam,

കഴിഞ്ഞ വര്‍ഷം അരങ്ങേറിയതിന് ആര്‍ക്കും പിടിതരാതെ കുതിക്കുകയാണ് ജസ്പ്രീത് ബുംറ എന്ന ഇന്ത്യന്‍ പേസര്‍. നിശ്ചിത ഓവറിലെ മാജിക് ടെസ്റ്റിലും ആവര്‍ത്തിക്കാന്‍ ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. സമീപ കാല ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്ര മികച്ച തുടക്കം ലഭിച്ച മറ്റൊരു പേസ് ബോളറുണ്ടാകില്ല.

Advertisment

കഴിഞ്ഞ ആഴ്ചയാണ് ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഇംഗ്ലണ്ടിലും അഞ്ച് വിക്കറ്റ് നേടിയ ഏക ഏഷ്യന്‍ ബോളറായി ബുംറ മാറിയത്. ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത ബുംറയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ തന്നെ 55 വിക്കറ്റുകളുണ്ട്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങളുമുണ്ട്.

ബുംറയുടെ പ്രകടനം ക്രിക്കറ്റ് ഇതിഹാസങ്ങളായ കര്‍ട്ട്‌ലി ആംബ്രോസിന്റേയും ആന്‍ഡി റോബര്‍ട്ട്‌സിന്റേയും പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.

''ലെങ്ത്തില്‍ വേരിയേഷന്‍ കൊണ്ടു വരാന്‍ അവന് സാധിക്കുന്നുണ്ട്. സാഹചര്യവും ബാറ്റ്‌സ്മാനും അനുസരിച്ച് മാറ്റി എറിയാനാകുന്നു. ലോകകപ്പിലത് കണ്ടതാണ്. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് അവനെ നേരിടുക ബുദ്ധിമുട്ടാണ്. ഇക്കാര്യത്തില്‍ അവന്‍ കോര്‍ട്ട്‌നി വാല്‍ഷിനെ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹവും സാഹചര്യം അനുസരിച്ച് പന്തെറിയാന്‍ കഴിയുന്ന ബോളറായിരുന്നു'' ആംബ്രോസ് പറഞ്ഞു.

Advertisment

''ചിലപ്പോഴൊക്കെ അവന്‍ ഞങ്ങളുടെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. വേഗതയും അഗ്രഷനും ക്രാഫ്റ്റുമെല്ലാം. ബാറ്റ്‌സ്മാന്മാരെ തകര്‍ത്തുകളയുന്നതിലും അവരെക്കാള്‍ ഒരുപടി മുമ്പില്‍ ചിന്തിക്കുന്നതിലുമെല്ലാം. അവന്‍ ഞങ്ങളില്‍ ഒരാള്‍ ആകേണ്ടവനാണ്. ഏത് കാലഘട്ടത്തിലും കളിക്കാന്‍ കഴിയുന്ന കംപ്ലീറ്റ് പ്ലെയറാണ് അവന്‍'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്നുവരെ താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ പേസറാണ് ബുംറ എന്നായിരുന്നു ആന്‍ഡി റോബര്‍ട്ട്‌സിന്റെ അഭിപ്രായം. ''എന്റെ സമയത്ത് എല്ലാം സ്പിന്നായിരുന്നു. പക്ഷെ അവര്‍ വിദേശത്ത് കളി ജയിപ്പിക്കില്ല. ഇന്ത്യയ്ക്ക് കപില്‍ ദേവും മറ്റ് ചിലരുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും. പക്ഷെ ബുംറയെ പോലെ അപകടകാരിയായ ഒരാള്‍ ഇന്ത്യയ്ക്കായി കളിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല'' അദ്ദേഹം പറയുന്നു.

തങ്ങളുടെ കാലത്തായിരുന്നു ബുംറ ജനിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ ടീമില്‍ അവനുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Jaspreet Bumra Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: