ഇന്ത്യൻ ഫുട്ബോളിന്റെ ദേശീയ കുപ്പായത്തിൽ തിളങ്ങിയ താരമാണ് മലപ്പുറത്തുകാരൻ അനസ് എടത്തോടിക. ഇന്ത്യൻ പ്രതിരോധത്തിൽ നിർണായക സാനിധ്യമായിരുന്ന അനസ് എടത്തൊടികയുടെ ജീവിതം പറഞ്ഞ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. 2023-ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള മണ്‍ഡേ മോട്ടിവേഷന്‍ എന്ന പോസ്റ്റിലാണ് അനസിന്റെ ജീവിതം പറഞ്ഞിരിക്കുന്നത്.

ഏതൊരു ഫുട്ബോൾ താരത്തെയും സ്വാധീനിക്കുന്ന തരത്തിലുള്ള അനസിന്റെ കരിയർ ഉദ്ദാഹരണമാക്കിയാണ് മൻഡേ മോട്ടിവേഷൻ പോസ്റ്റ്. ‘ഫുട്ബോൾ കളിക്കുമ്പോഴും ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒടുവിൽ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെത്തി സ്വപ്നസാക്ഷാത്കാരം കൈവരിച്ച മലപ്പുറത്തുകാരന്‍’ എന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അനസിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

സെവൻസ് ഫുട്ബോളിലൂടെയാണ് കളി ജീവിതം മെനഞ്ഞ അനസ് തുടക്കത്തിൽ വരുമാനം കണ്ടെത്തിയിരുന്നത് കളിയോടൊപ്പം ഓട്ടോറിക്ഷ ഓടിച്ചായിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം സന്ദേശ് ജിങ്കനൊപ്പം ഇന്ത്യൻ പ്രതിരോധത്തിലെ നിർണായക സാനിധ്യമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook