ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കരുണിയനും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ചൈനയിലെ സുഷൗവില്‍ വച്ചാണ് മത്സരം.
ഐഎസ്എല്ലിന്റെ ഇടവേളയില്‍ നിന്നും മടങ്ങിയെത്തിയ താരങ്ങള്‍ പരിശീലനത്തിലാണ്. ചൈനയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ ജെജെ, സന്ദേശ് ജിങ്കന്‍ എന്നിവരുമുണ്ട്. ഒക്ടോബർ 13 നാണ് മത്സരം.
ടീം ലിസ്റ്റ്
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത് സിങ്.
പ്രതിരോധം: പ്രീതം കോട്ടല്‍, സാര്‍ത്തക് ഗോലുയ്, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സുഭാശീഷ് ബോസ്, നാരായണ്‍ ദാസ്.
മിഡ്ഫീല്‍ഡര്‍മാര്‍: ഉദാന്ത സിങ്, നിഖില്‍ പൂജാരി, പ്രോണായി ഹാള്‍ഡര്‍, റൗളിന്‍ ബോര്‍ജെസ്, അനിരുദ്ധ ഥാപ്പ, വിനിത് റായ്, ഹാലിചരണ്‍ നാര്‍സാരി, ആഷിഖ് കുരുണിയന്‍.
ഫോര്‍വേര്‍ഡര്‍മാര്‍: സുനില്‍ ഛേത്രി, ജെജെ, സുമീത് പാസി, ഫാറൂഖ് ചൗധരി.