വനിത ലോകകപ്പിൽ എതിരാളികൾ ഇല്ലാതെ കുതിക്കുകയാണ് അമേരിക്ക. നെതർലൻഡ്സിനെ തകർത്ത് നാലാം തവണയും കിരീടം ഉയത്തി അമേരിക്ക ചരിത്രമെഴുതി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കലാശപോരാട്ടത്തിൽ അമേരിക്കയുടെ ജയം. സൂപ്പർ താരം മേഗൻ റാപ്പിനോയിയും റോസ് ലവെല്ലയുമാണ് അമേരിക്കയ്ക്ക് വേണ്ടി വിജയം ഉറപ്പാക്കിയ രണ്ട് ഗോളുകൾ നേടിയത്. വനിത ലോകകപ്പിൽ അമേരിക്കയുടെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണിത്.
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. എന്നാൽ മത്സരം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം മേഗൻ റാപിനോയ് അമേരിക്കയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകി. 61-ാം മിനിറ്റിലായിരുന്നു റാപിനോയിയുടെ ഗോൾ. അലക്സ് മോര്‍ഗനെ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാട്ട് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മേഗന് വലയിലെത്തിക്കുകയായിരുന്നു.
അധികം വൈകാതെ തന്നെ അമേരിക്ക ലീഡ് രണ്ടായി ഉയർത്തി. 69-ാം മിനിറ്റിൽ റോസ് ലെവല്ലയുടെ ഒറ്റയാൾ പോരാട്ടം അവസാനിച്ചത് നെതർലൻഡ്സിന്റെ ഗോൾ വലയിൽ. ഗോൾ മടക്കാനുള്ള നെതർലൻഡ്സിന്റെ ശ്രമങ്ങളൊന്നും ഫലം കാണാതെ വന്നതോടെ അമേരിക്കയ്ക്ക് ജയവും കിരീടവും.
C H A M P I O N S @USWNT
Highlights //t.co/M5OavEvdZU
TV listings //t.co/t64sDOEs52 pic.twitter.com/zdVnUuRCj7— FIFA Women's World Cup (@FIFAWWC) July 7, 2019
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ അമേരിക്ക ജയം ഉറപ്പിച്ച് തന്നെയാണ് ഇറങ്ങിയത്. 17 തവണയാണ് അമേരിക്ക ഗോളിനായി പരിശ്രമിച്ചത്. അതിൽ തന്നെ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്കും, രണ്ടെണ്ണം വലയിലാക്കി അമേരിക്ക വിജയം ഉറപ്പിക്കുകയും ചെയ്തു.
മൈതാനത്തെ പ്രകടനത്തിലൂടെയും മൈതാനത്തിന് പുറത്തെ പ്രതികരണത്തിലൂടെയും വാർത്തകളിൽ ഇടം പിടിച്ച മേഗന്റെ ഈ ലോകകപ്പിലെ ആറാം ഗോളായിരുന്നു നെതർലൻഡ്സിനെതിരെ പിറന്നത്. മേഗന് തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചുമായി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ഗോൾ വേട്ടക്കാർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും മേഗന് തന്നെ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook