ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ അമ്പാട്ടി റായിഡുവിനെ കോഹ്ലി നയിക്കുന്ന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റായിഡു ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. 2016ല്‍ സിംബാബ്വെയ്ക്ക് എതിരെയുളള ഏകദിനത്തിലാണ് അദ്ദേഹം ദേശീയ ടീമില്‍ അവസാനമായി കളിച്ചത്.
കിംഗ്സ് ഇലവന്‍പഞ്ചാബ് താരം കെഎല്‍ രാഹുലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. കൂടാതെ ശ്രേയസ് ഐയറും 17 അംഗ ടീമില്‍ ഇടംനേടിയിട്ടുണ്ട്. കീപ്പറായി ധോമി തന്നെയാണ് തുടരുക. രോഹിത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്, ചാഹല്‍, കുല്‍ദീപ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ, കൗള്‍, ഉമേഷ് എന്നിവരും ടീമിലുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയില്ലാത്ത ടീമിനെ അജിൻക്യ രഹാനെയാണു നയിക്കുന്നത്. കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിനായി വിരാട് കോഹ്ലിയെ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
അജിൻക്യ രഹാനെ, ശിഖർ ധവാൻ, മുരളി വിജയ്, കെ.എൽ.രാഹുൽ, ചേതേശ്വർ പുജാര, കരുണ്‍ നായർ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ശർദുൾ താക്കുർ എന്നിവരാണ് ബിസിസിഐ പ്രഖ്യാപിച്ച 15 അംഗ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. രോഹിത് ശർമയ്ക്കു ടീമിൽ ഇടമില്ല.
അയർലന്‍ഡിനെതിരായ ട്വന്റി 20, ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായി മടങ്ങിയെത്തുന്ന ടീമിൽ അജിൻക്യ രഹാനെയ്ക്ക് ഇടംനൽകിട്ടില്ല.