ഇന്ത്യൻ താരം അമ്പാട്ടി റായിഡുവിന്റെ ബോളിങ് ആക്ഷൻ സംശയാസ്പദമെന്ന് റിപ്പോർട്ട്‌‌. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം മാച്ച് ഒഫീഷ്യൽസ് ഇത് ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീം മാനേജ്മെന്റിന് റിപ്പോർട്ട് നൽകി. റായിഡുവിന്റെ ആക്ഷൻ സംശയാസ്പദമാണെന്ന് ഐസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

Also Read: നിസ്സഹായനായുള്ള ധോണിയുടെ മടക്കം, അമ്പാട്ടി റായിഡുവിനെതിരെ ആരാധക രോഷം

അടുത്ത പതിനാല് ദിവസത്തിനുള്ളിൽ താരം ഐസിസിയുടെ ബോളിങ് ആക്ഷൻ പരിശോധനയ്ക്ക് വിധേയനാകണം. എന്നാൽ പരിശോധനയുടെ ഫലം വരുന്നത് വരെ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയുന്നതിന് വിലക്കില്ല. അതേസമയം, ഐസിസി പരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയുന്നതിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചേക്കും.

Also Read: എഎഫ്‍സി ഏഷ്യൻ കപ്പ്: ഇന്ത്യയുടെ പ്രീക്വർട്ടർ സാധ്യതകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പാർട്ട് ടൈം ബോളറാണ് റായിഡു. ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ രണ്ട് ഓവറുകളാണ് താരം എറിഞ്ഞത്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ 22ഉം 24ഉം ഓവറുകൾ എറിഞ്ഞ റായിഡു വിക്കറ്റൊന്നും നേടാതെ 13 റൺസ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളിധരന്റെ ബോളിങ് ആക്ഷന് സമാനമാണ് റായിഡുവിന്റേതും.

ആദ്യ ഏകദിന മത്സരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ചുറിക്കും എം.എസ്.ധോണിയുടെ അർധ സെഞ്ചുറിക്കും ഇന്ത്യൻ ടീമിനെ രക്ഷിക്കാനായില്ല. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ 34 റൺസിനായിരുന്നു ഇന്ത്യൻ പരാജയം. ഇന്ത്യയുടെ ആറു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. രോഹിത്തും ധോണിയും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ