scorecardresearch

ടെസ്റ്റ് കളിക്കാന്‍ ഇനി റായിഡുവില്ല; ആശ്ചര്യപ്പെടുത്തി വിരമിക്കല്‍ പ്രഖ്യാപനം

റായിഡുവിന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ആശ്ചര്യമാണുണ്ടാക്കിയത്. തമിഴ്‌നാടിനെതിരായ ഹൈദരാബാദിന്റെ അടുത്ത രഞ്ജി മത്സരത്തില്‍ റായിഡു കളിക്കുമെന്നായിരുന്നു പ്രതീക്ഷ

ടെസ്റ്റ് കളിക്കാന്‍ ഇനി റായിഡുവില്ല; ആശ്ചര്യപ്പെടുത്തി വിരമിക്കല്‍ പ്രഖ്യാപനം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ട്വന്റി – 20യിലും കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് 33 കാരനായ റായിഡു വിരമിക്കുന്നത്. വിവരം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ റായിഡു അറിയിച്ചിട്ടുണ്ട്.

റായിഡുവിന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ആശ്ചര്യമാണുണ്ടാക്കിയത്. തമിഴ്‌നാടിനെതിരായ ഹൈദരാബാദിന്റെ അടുത്ത രഞ്ജി മത്സരത്തില്‍ റായിഡു കളിക്കുമെന്നായിരുന്നു പ്രതീക്ഷ.

രാജ്യാന്തര, ആഭ്യന്തര രംഗങ്ങളില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും തനിക്ക് അവസരം തന്ന ബിസിസിഐയ്ക്കും, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നതായും റായിഡു പറഞ്ഞു.

ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ റായിഡു കളിച്ചിട്ടുണ്ട്. 16 സെഞ്ചുറിയും 14 അര്‍ദ്ധ സെഞ്ചുറിയും റായിഡു ഫസ്റ്റ് ക്ലാസില്‍ അടിച്ചിട്ടുണ്ട്.

ഹൈദരാബാദിനായി കളിക്കുകയെന്നത് എപ്പോഴും അഭിമാനം നല്‍കുന്ന കാര്യമാണെന്നും എച്ച്സിഎയും താരങ്ങളും നല്‍കുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും റായിഡു പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ambati rayudu announces retirement from first class and tests