ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനെ അമർജീത്ത് സിങ് നയിക്കും. 27 അംഗ ടീമിൽ നിന്ന് തിരഞ്ഞെടുപ്പിലൂടെയാണ് അമർജീത്ത് സിങിനെ തിരഞ്ഞെടുത്തത്. പരിശീലകൻ ലൂയിസ് നോർട്ടന്റെ നിർദ്ദേശ പ്രകാരമാണ് നായകനെ തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് നടത്തിയത്.

27 അംഗ സംഘത്തിൽ നിന്ന് 4 താരങ്ങളെയാണ് പരിശീലകൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. വോട്ടെടുപ്പിൽ ഭൂരിഭാഗം താരങ്ങളുടെയും പിന്തുണ മധ്യനിരക്കാരനായ അമർജീത്ത് സിങിനാണ് ലഭിച്ചത്. മണിപ്പൂർ സ്വദേശിയായ അമർജീത്ത് ചണ്ഡീഘഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് വളർന്ന് വന്നത്.

സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുമെന്ന കണക്ക്കൂട്ടലിലാണ് പരിശീലകൻ ലൂയിസ് നോർട്ടൻ. ലോകോത്തോര നിലവാരത്തിൽ ഇന്ത്യൻ താരങ്ങൾക്കും കളിക്കാനാകുമെന്ന് തെളിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ