ഓൾ‌റൗണ്ടർ ഹർദിക് പാണ്ഡ്യ ഇപ്പോഴും ബെൻ സ്റ്റോക്‌സിനെ പോലെ ഒരു മാച്ച് വിന്നറല്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ടീമിനായി ബാറ്റ്‌സ്‌മാനെന്ന നിലയിലും ബൗളറെന്ന നിലയിലും മികച്ച പ്രകടനമാണ് ബെൻ സ്‌റ്റോക്‌സിന്റെതേന്നും പത്താൻ പറഞ്ഞു. ഇന്ത്യൻ ടീമിൽ സ്റ്റോക്‌സിനെ പോലുള്ള ഓൾ‌റഔണ്ടർമാരുടെ അഭാവമുണ്ടെന്ന് പത്താൻ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ ട്വീറ്റിൽ ചിലർ പാണ്ഡ്യയുടെ പേര് പലരും കമൻഡ് ചെയ്തിരുന്നു.

“ഇംഗ്ലണ്ടിനെ മത്സരങ്ങളിൽ ജയിപ്പിച്ചുകൊണ്ടാണ് ബെൻ സ്റ്റോക്സ് ലോകത്തെ ഒന്നാം നമ്പർ ഓൾ‌റൗണ്ടർ ആയത്. ടീം ഇന്ത്യക്കും ഗെയിമുകൾ വിജയിക്കുന്ന ഒരു ഓൾ‌റൗണ്ടറെ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മാച്ച് വിന്നറും ഓൾറൗണ്ടറുമായ ഒരാളായിരുന്നു യുവരാജ് സിങ്. ടീമിൽ ഒരു ഓൾ‌റൗണ്ടർ ഉണ്ടാവുക എന്നത് പ്രധാന കാര്യമാണ്, ഞാൻ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്,” ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പത്താൻ പറഞ്ഞു.

Read More: ‘രണ്ട് പിഴവുകളല്ല, ഏഴ് പിഴവുകൾ’: സിഡ്നി ടെസ്റ്റിലെ ബക്ക്നറുടെ അമ്പയറിങ്ങിനെ വിമർശിച്ച് പത്താൻ

“നിർഭാഗ്യവശാൽ, ഹാർദിക് പാണ്ഡ്യ ഏതെങ്കിലും ഫോർമാറ്റിൽ ആദ്യ പത്തിൽ ഇല്ല. അയാൾക്ക് കഴിവുണ്ട്, അതിൽ സംശയമില്ല. ഇന്ത്യയ്‌ക്കായി മത്സരങ്ങൾ ജയിക്കാൻ കഴിയുന്ന ഒരു ഓൾ‌റൗണ്ടറുടെ കഴിവ് അദ്ദേഹത്തിനുണ്ടെങ്കിൽ, ടീം പരാജയത്തിനതീതമായിരിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകത്തിലെ മറ്റു ടീമുകളെ അപേക്ഷിച്ച് മികച്ചതാണ്, ”

“വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ.രാഹുൽ തുടങ്ങിയവർ നമുക്കുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, ഇഷാന്ത് ശർമ തുടങ്ങിയ കഴിവുള്ള ക്രിക്കറ്റ് താരങ്ങൾ നമുക്കുണ്ട്. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുണ്ട്. പക്ഷേ എല്ലാവരേയും ഒരുമിച്ച് നിർത്താൻ കഴിയുന്ന ഒരു ഭാഗത്തിന്റെ കുറവുണ്ട്, അതാണ് ഒരു ഓൾ‌റൗണ്ടർ. നമ്മൾ വിജയ് ശങ്കറിനെ പരീക്ഷിച്ചു, ഭാവിയിൽ പുതിയവർ വരും. ഇന്ത്യക്ക് മാച്ച് വിന്നിങ് ഓൾ‌റൗണ്ടർ വേണമെന്ന് ഞാൻ പറയുന്നു,”പത്താൻ പറഞ്ഞു.

ഓൾ‌റൗണ്ടറുടെ സാന്നിധ്യമുള്ളതിനാലാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതെന്നും പത്താൻ പറഞ്ഞു. “നോക്കൂ, ഇംഗ്ലണ്ട് ലോകകപ്പ് നേടിയത് ഓൾ‌ റൗണ്ടർ കാരണമാണ്. ഇംഗ്ലണ്ട് ടീമിൽ മറ്റ് കളിക്കാരും ഉണ്ടായിരുന്നുവെങ്കിലും ഒരു മാച്ച് വിന്നറായ ഓൾ‌റൗണ്ടർ ടീമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എന്തുകൊണ്ടാണ് നമ്മൾ ഇപ്പോഴും 1983 ലെ ഇന്ത്യൻ ടീമിനെക്കുറിച്ച് സംസാരിക്കുന്നത്, കാരണം കപിൽ ദേവ് മത്സരങ്ങളിലെ ഒറ്റക്ക് വിജയത്തിലെത്തിച്ചു.”

Read More: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

“സിംബാബ്‌വെയ്‌ക്കെതിരായ മത്സരം അദ്ദേഹം ഒറ്റക്ക് വിജയത്തിലെത്തിച്ചിരുന്നില്ലെങ്കിൽ, 1983 ലെ ലോകകപ്പ് നമ്മൾ നേടുമായിരുന്നില്ല. അതാണ് എനിക്ക് വേണ്ടത്. എന്റെ ഇന്ത്യൻ ടീം പരാജയത്തിന് അതീതമാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡിൽ ജനിച്ച സ്റ്റോക്‌സ് തന്റെ ആറ് വർഷത്തെ കരിയറിൽ ഇംഗ്ലണ്ടിനുവേണ്ടി 66 ടെസ്റ്റുകളും 95 ഏകദിനങ്ങളും 26 ടി 20കളും കളിച്ചിട്ടുണ്ട്. 38.42 ശരാശരിയിൽ 4419 റൺസ് നേടിയ അദ്ദേഹം ടെസ്റ്റിൽ 156 വിക്കറ്റും നേടി. വൈറ്റ് ബോൾ ക്രിക്കറ്റിൽ 40 ശരാശരിയിൽ 2682 റൺസ് നേടി, 70 വിക്കറ്റും നേടി. 26 കാരനായ പാണ്ഡ്യ ഇന്ത്യയ്ക്കായി ഇതുവരെ 11 ടെസ്റ്റും, 54 ഏകദിനങ്ങളും, 40 ടി 20കളുമാണ് കളിച്ചത്.

Read More: Ben Stokes is No.1 all-rounder, Hardik Pandya still not among top 10: Irfan Pathan

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook