scorecardresearch
Latest News

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഐസിസിയുടെ ചുവടുമാറ്റം; അംഗരാഷ്ട്രങ്ങൾക്ക് ആഹ്ലാദം

ഇതോടെ ലോക ക്രിക്കറ്റ് ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കപ്പെടുമെന്നാണ് ഐസിസിയുടെ വിശ്വാസം

T20i പദവി, ഐസിസി അംഗരാഷ്ട്രങ്ങൾ, world cricket, international cricket teams

ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുളള രാജ്യങ്ങൾക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വൻ ഇളവ് വരുത്തി ഐസിസി. കുട്ടിക്രിക്കറ്റ് കളിക്കാനുളള പദവി അംഗരാഷ്ട്രങ്ങളായ 104 രാജ്യങ്ങൾക്കും അനുവദിച്ച് വിപ്ലവകരമായ മാറ്റമാണ് ഐസിസി വരുത്തിയത്.

കൊൽക്കത്തയിൽ ചേർന്ന ഐസിസി യോഗമാണ് ഈ തീരുമാനം എടുത്തത്. ഇപ്പോൾ പതിനാല് രാഷ്ട്രങ്ങൾക്ക് മാത്രമാണ് അന്താരാഷ്ട്ര ടി20 യോഗ്യതയുളളത്. പുരുഷ, വനിത ടീമുകൾക്ക് ഈ യോഗ്യത നൽകിയിട്ടുണ്ട്. ഇതിന് പുറമെ 2021 ലെ ചാംപ്യൻസ് ട്രോഫിക്ക് പകരം ലോകകപ്പ് ടി20 മത്സരം നടക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.

വനിത ടീമുകൾക്കാണ് യോഗ്യത ആദ്യം ഗുണകരമാവുക. ഇവരുടെ കാര്യത്തിൽ തീരുമാനം ഈ വർഷം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കും.

അതേസമയം ലോകകപ്പ് ടി20 മത്സരത്തിന് ശേഷം മാത്രമേ പുരുഷ ടി20 ടീമുകളുടെ കാര്യത്തിൽ ഈ തീരുമാനം പ്രാബല്യത്തിൽ വരൂ. 2019 ജനുവരി ഒന്ന് മുതലാണ് ഐസിസിയുടെ 104 അംഗരാജ്യങ്ങൾക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കാനാവുക.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: All icc member nations are to receive t20i status