പുതുമുഖ ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ ഭാഗമാകാനുളള സുവർണാവസരമാണ് ഐപിഎൽ തുറന്നുകൊടുക്കുന്നത്. ഓരോ വർഷവും ഒട്ടേറെ പുതുമുഖ താരങ്ങളെയാണ് ഐപിഎൽ പരിചയപ്പെടുത്തുന്നത്. 20 കാരനായ റിങ്കു സിങ് ഐപിഎല്ലിൽ പുതുമുഖം അല്ലെങ്കിൽ ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി വിലയ്ക്കാണ് വിറ്റുപോയത്.

ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ റിങ്കു സിങ്ങിനെ ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. 80 ലക്ഷത്തിനായിരുന്നു കൊൽക്കത്ത റിങ്കുവിനെ വാങ്ങിയത്. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ വർഷം 10 ലക്ഷത്തിനായിരുന്നു കിങ്സ് ഇലവൻ പഞ്ചാബ് റിങ്കുവിനെ വാങ്ങിയത്. റിങ്കുവിനെ സ്വന്തമാക്കാൻ കൊൽക്കത്തയും മുംബൈയും തമ്മിൽ കടുത്ത മൽസരം നടന്നു. അവസാനം കൂടുതൽ ലേലത്തുക വിളിച്ച് കൊൽക്കത്ത റിങ്കുവിനെ നേടിയെടുത്തു.

മകൻ 80 ലക്ഷം രൂപയക്ക് വിറ്റുപോയതിൽ റിങ്കുവിന്രെ മാതാപിതാക്കൾ സന്തുഷ്ടരാണ്. മകൻ ഐപിഎല്ലിൽ കളിക്കുന്ന സന്തോഷവും മാതാപിതാക്കൾക്കുണ്ട്. റിങ്കുവിന്റെ അച്ഛൻ ഘാൻചന്ദ്ര സിങ് എൽപിജി സിലിണ്ടർ വിതരണക്കാരനാണ്.

2009 ൽ റിങ്കു ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്. 2012 ൽ അണ്ടർ-16 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അണ്ടർ-19 ടീമിലും കളിക്കാൻ അവസരം ലഭിച്ചു. ഇന്ത്യൻ ടീമിന്റെ ഭാഗമാവുകയാണ് ഈ 20 കാരന്റെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ