കോപ്പ അമേരിക്ക ഫുട്ബോളില്‍ ജപ്പാനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചിലിയുടെ ജയം. എഡ്വാര്‍ഡോ വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്.
2015ലും 2016ലും കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് അനുഭവസമ്പത്ത് ഇല്ലാത്ത ജപ്പാന്‍ കളിയുടെ ഒരു ഘട്ടത്തിലും ഭീഷണി ഉയര്‍ത്തിയില്ല. എന്നാല്‍ പല ഘട്ടങ്ങളിലും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ജപ്പാന്‍ മുന്നേറ്റക്കാര്‍ അത് പാഴാക്കി.
Read More: കോപ്പയില്‍ കാലിടറി വീണ് അര്‍ജന്റീന; കൊളംബിയയ്ക്ക് രണ്ട് ഗോളിന്റെ വിജയം
41-ാം മിനിറ്റില്‍ പുള്‍ഗാറിലൂടെയാണ് ചിലി ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്. 54-ാം മിനിറ്റില്‍ വര്‍ഗാസ് ചിലിയുടെ ലീഡ് ഉര്‍ത്തി. 82, 83 മിനിറ്റുകളിലായിരുന്നു അലക്സ് സാഞ്ചസിന്റെ ഗോളുകള്‍. അടുത്ത മത്സരത്തില്‍ ചിലി ഇക്വഡോറിനെയാണ് നേരിടുക. ജപ്പാന്‍ ഉറുഗ്വായ്ക്ക് എതിരെ കളത്തിലിറങ്ങും.