ലണ്ടൻ: ഇംഗ്ലീഷ് പ്രമിയർ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി ആഴ്സണൽ. വെസ്ബ്രോം ആൽബിയനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ സ്ട്രൈക്കർ അലക്സാണ്ടർ ലാക്കസറ്റിന്റെ ഇരട്ടഗോളുകളാണ് ആഴ്സണലിന് വിജയം ഒരുക്കിയത്.

മത്സരത്തിന്റെ 20-ാം മിനിറ്റിലാണ് ലക്കാസറ്റ് തന്റെ ആദ്യ ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്ന് കൊലാസിനാക്ക് തൊടുത്ത ക്രോസ് വെസ്ബ്രോം വലയിലേക്ക് കുത്തിയിട്ടാണ് ലക്കാസറ്റ് ആദ്യ വെടിപൊട്ടിച്ചത്. 70-ാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. അലക്സിസ് സാഞ്ചസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലാക്കസറ്റ് ഗണ്ണേഴ്സിന്റെ പട്ടിക തികയ്ക്കുകയായിരുന്നു.

ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് മാത്രമുള്ള ആഴ്സണൽ 12-ാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ