ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടിട്വന്റി മത്സരം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ വെറും നാലു റൺസിനായിരുന്നു ഇന്ത്യൻ പരാജയം. ഇന്ത്യൻ പരാജയത്തെക്കാൾ ഇന്ത്യൻ താരത്തെ പുറത്താക്കാൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ കാട്ടിയ നാടകമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കെ.എൽ.രാഹുലിനെ പുറത്താക്കാൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ കാട്ടിയ കുതന്ത്രത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒൻപതാം ഓവറിൽ കെ.എൽ.രാഹുൽ ബാറ്റ് ചെയ്യുമ്പോഴായിരുന്നു നാടകീയ സംഭവം.

ആദം സാമ്പയുടെ ബോൾ രാഹുൽ ഷോട്ട് പായിച്ചു. ഈ അവസരത്തിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കേരി ഗ്ലൗസ് ഉപയോഗിച്ച് സ്റ്റംപ് ചെയ്തു. വിക്കറ്റിനായി അപ്പീർ ചെയ്തു. സംശയം തോന്നിയ ഫീൽഡ് അംപയർ വിശദീകരണം തേടി. റീപ്ലേകളിൽ വിക്കറ്റ് അല്ലെന്ന് വ്യക്തമായി.

രാഹുലിനെ പുറത്താക്കാൻ കളളക്കളി കാട്ടിയ കേരിയെ വഞ്ചകനെന്ന് വിളിച്ചാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയ്ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ