ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്സിയുടെ മുഖ്യപരിശീലകൻ ആലബർട്ട് റോക്ക ബാഴ്സലോണയിലേക്ക്. പ്രതിസന്ധികൾക്കിടയിൽ ബാഴ്സ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കോമാന്റെ സ്റ്റാഫ് അംഗമായാണ് ആൽബർട്ട് റോക്ക പോകുന്നത്. വലിയ ചർച്ചകൾക്ക് ശേഷമാണ് റോക്ക ഹൈദരാബാദ് വിടുന്നത്.
ഈ വർഷം ജനുവരിയിലാണ് 2020-21 സീസണിനെ പ്രധാനമായി മുന്നിൽ കണ്ട് രണ്ട് വർഷത്തെ കരാറിൽ റോക്ക ഹൈദരാബാദിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ക്ലബ്ബ് ടൂർണമെന്റിൽ സമ്പൂർണ പരാജയമായിരുന്നു. എന്നാൽ ഇത്തവണ റോക്കയിലൂടെ ശക്തിതെളിയിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് പരിശീലകൻ ക്ലബ്ബ് വിടുന്നത്.
Read More: രണ്ടും കൽപ്പിച്ച് മെസി; ബാഴ്സലോണ പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചിട്ടും മൗനം തുടർന്ന് താരം
“ബാഴ്സലോണ സ്റ്റാഫ് അംഗമായി 2003 മുതൽ 2008 വരെ ക്ലബ്ബിനൊപ്പമുള്ള കറ്റലോണിയൻ സ്വദേശിയായ ആലബർട്ട് റോക്കയെ വീണ്ടും അവർക്കൊപ്പം ചേരുന്നതിന് അനുവദിക്കാൻ ഹൈദരാബാദ് എഫ്സി തീരുമാനിച്ചിരിക്കുന്നു,” ഐഎസ്എൽ ടീം പ്രസ്താവനയിൽ അറിയിച്ചു.
[LATEST NEWS]: Albert Roca will be the new fitness coach working alongside @RonaldKoeman
Barça would like to thank @HydFCOfficial for allowing Roca, who was at Barça during the Frank Rijkaard era, to return, and wishes them every success in the next @IndSuperLeague. pic.twitter.com/mzxy9y5EBX
— FC Barcelona (@FCBarcelona) August 29, 2020
ഫിറ്റ്നസ് പരിശീലകനായാണ് 57കാരനായ ആൽബർട്ട് റോക്ക ബാഴ്സലോണയ്ക്കൊപ്പം ചേരുന്നത്. റോക്കയുടെ നിയമനം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ബാഴ്സ, പരിശീലകനെ ടീം വിടാൻ അനുവദിച്ച ഹൈദരാബാദ് എഫ്സിയോട് നന്ദി അറിയിച്ചു. ഒപ്പം വരുന്ന ഐഎസ്എൽ സീസണിൽ ക്ലബ്ബിന് ആശംസകളും അറിയിച്ചും ബാഴ്സ.
ബെംഗളൂരു എഫ്സിയിൽ നിന്നുമാണ് റോക്കയെ ഹൈദരാബാദ് പരിശീലക സ്ഥാനത്ത് എത്തിച്ചത്. മികച്ച റെക്കോർഡ് ഉള്ള റോക്ക ക്ലബിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് മാനേജ്മെന്റ് കരുതിയിരുന്നത്.
Read More: ‘മെസ്സി തുടരണം, ബർതോമ്യു രാജി വയ്ക്കുക’; നൗക്യാംപിനുമുന്നിൽ പ്രതിഷേധവുമായി ബാഴ്സ ആരാധകർ
ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് ബാഴ്സലോണയുടെ പരിശീലകനായി മുൻ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാൻ ചുമതലയേറ്റത്. ക്വിക്കെ സെറ്റിയനെ പുറത്താക്കിയാണ് മുൻ ബാഴ്സലോണ താരം കൂടിയായ കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ.
Read More: Albert Roca leaves Hyderabad FC to join Ronald Koeman’s staff at Barcelona
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook