ശ്രീലങ്കൻ സ്പിന്നർ അകില ധനഞ്ജയയെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിലക്കി. അടുത്ത 12 മാസത്തേക്കാണ് ധനഞ്ജയയെ ഐസിസി വിലക്കിയിരിക്കുന്നത്. ബോളിങ് ആക്ഷൻ നിയമവിരുദ്ധമെന്ന് കണ്ടെത്തിയതോടെയാണ് ധനഞ്ജയയെ വിലക്കാൻ ഐസിസി തീരുമാനിച്ചത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ധനഞ്ജയക്കെതിരെ ഐസിസി നോട്ടീസ് അയച്ചത്.
ഒരു വർഷത്തിന് ശേഷം ബോളിങ് ആക്ഷനിൽ മാറ്റം വരുത്തി വീണ്ടും ധനഞ്ജയക്ക് ഐസിസിയെ സമീപിക്കാവുന്നതാണ്. ഐസിസി അംഗീകരിച്ചാൽ മാത്രം ഒരു വർഷത്തിന് ശേഷം ഐസിസി അംഗീകരിച്ചാൽ മാത്രം ശ്രീലങ്കൻ താരത്തിന് രാജ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ സാധിക്കും.
ശ്രീലങ്കയുടെ ഓൾറൗണ്ടറാണ് അകില ധനഞ്ജയ. ആറ് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരം ഇതിനോടകം 33 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പടെ കിവികൾക്കെതിരെ ശ്രീലങ്കയെ വിജയത്തിലെത്തിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചിരുന്നു.
Also Read: കെയ്ൻ വില്യംസണിന് തിരിച്ചടി; ഐസിസി വിലക്ക് ഏർപ്പെടുത്തിയേക്കും
ശ്രീലങ്കയും ന്യൂസിലൻഡും തമ്മിൽ ഗല്ലെയിൽ നടന്ന ടെസ്റ്റ് മത്സരത്തിന് ശേഷമാണ് ഐസിസി നടപടികൾ ആരംഭിച്ചത്. അകില ധനഞ്ജയ്ക്കൊപ്പം ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെതിരെ ഐസിസി നോട്ടീസ് നൽകിയിരുന്നു.