പൂനെ: വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ട്വന്റി-20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും എംഎസ് ധോണിയെ പുറത്താക്കിയത് ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കുകയാണ് തീരുമാനത്തിന് പിന്നിലെന്നാണ് മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം.

ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണവും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനിയൊരു ട്വന്റി-20 മത്സരത്തിന് ധോണിയുണ്ടാകില്ലെന്നാണ് ആകാശ് ചോപ്രയുടെ ട്വീറ്റ്.

”ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണി ഇല്ലെന്നതാണ് വലിയ വാര്‍ത്ത. ധോണിയെ ഇനിയൊരു ട്വന്റി-20 ടീമില്‍ ഇന്ത്യയുടെ കുപ്പായത്തില്‍ കാണാന്‍ സാധിച്ചെന്ന് വരില്ല” എന്നായിരുന്നു ആകാശിന്റെ ട്വീറ്റ്. സോഷ്യല്‍ മീഡിയയില്‍ നിറയെ ധോണിയെ പുറത്താക്കിയതില്‍ വിശ്വസിക്കാനാകാത്ത ആരാധകരുടെ പ്രതികരണങ്ങള്‍.

താരത്തിന്റെ പ്രായവും ഫോമില്ലായ്മയുമെല്ലാം വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ടെങ്കിലും ധോണി എന്റെ ബുദ്ധിരാക്ഷസന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല എന്നതാണ് ആ പുറത്താക്കലില്‍ ഞെട്ടലുണ്ടാക്കുന്നത്.

അതേസമയം, പ്രായമോ ഫോമില്ലായ്മയോ അല്ല ധോണിയെ പുറത്താക്കാന്‍ കാരണമെന്നാണ് മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരം കൊടുക്കുകയും അടുത്ത വിക്കറ്റ് കീപ്പറായി വളര്‍ത്തി കൊണ്ടു വരികയുമാണ് ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook