മുംബൈ: ഒരുകാലത്ത് ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന അജിത് അഗാർക്കർ തിരിച്ചെത്തുന്നു. കളിക്കാൻ അല്ല, ആരൊക്കെ കളിക്കണം എന്ന് തീരുമാനിക്കുന്നതാണ് അഗാർക്കറുടെ പുതിയ റോൾ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്യുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായാണ് അഗാര്‍ക്കറെ നിയമിച്ചിരിക്കുന്നത്. അണ്ടര്‍ 23, സീനിയര്‍ ടീമുകളെ ഇനി അഗാള്‍ക്കറുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുക്കുക.

1998 മുതൽ 2006 വരെയായിരുന്നു ഇന്ത്യൻ ദേശീയ ടീമിൽ അഗാർക്കറുടെ സുവഞ്ഞണ കാലഘട്ടം. 191 ഏകദിനങ്ങളിള്‍ ഇന്ത്യയ്ക്കായി അഗാർക്കർ കളിച്ചിട്ടുണ്ട്. 288 അന്താരാഷ്ട്ര വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ ഏററവും വേഗത്തിൽ 50 വിക്കറ്റ് കരസ്ഥമാക്കിയ താരം എന്ന റെക്കോർഡും അഗാർക്കർ സ്വന്തമാക്കിയിരുന്നു. 28 ടെസ്റ്റുകളും ഇന്ത്യയ്ക്കായി കളിച്ചിട്ടുളള അഗാര്‍ക്കര്‍ 58 വിക്കറ്റാണ്.

ബൗളിങ്ങിൽ മാത്രമല്ല, ബാറ്റിങ്ങിലും മോശമല്ലാത്ത പ്രകടനങ്ങൾ അഗാർക്കറിൽ നിന്നുണ്ടായിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഏകദിനത്തില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ ആയിരത്തിലധികം റണ്‍സും 39കാരന്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഡല്‍ഹി ഡയര്‍ ഡെവിള്‍സിനുമായും അഗാര്‍ക്കര്‍ കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook