കോലാപൂർ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ ബാബുറാവു രഹാനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. കാറിടിച്ച് പരുക്കേറ്റ 67 കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കോലാപൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. അജിങ്ക്യ രഹാനെയുടെ മാതാവും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ അപകടം നടക്കുന്പോള്‍ കാറിലുണ്ടായിരുന്നു.

67 വയസ്സുകാരിയായ സ്ത്രീയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പൂണെ-ബെംഗളൂരു ഹൈവേയിൽവച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല.

ഹുണ്ടായ് i-20 കാറിലാണ് രഹാനെയുടെ കുടുംബം യാത്ര ചെയ്തിരുന്നത്. അമിതവേഗത്തിലായിരുന്ന കാർ സ്ത്രീയെ ഇടിച്ച് തെറുപ്പിക്കുകയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 304 എ, 289, 337, 338 എന്നീ വകുപ്പുകളാണ് പിതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ