Latest News

​അജിൻങ്ക്യ രഹാനയോട് ചിറ്റമ്മനയം

സമീപകാലത്ത് വിദേശ പിച്ചുകളിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ​അജിൻങ്ക്യ രഹാനെ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനിൽ അജിൻങ്ക്യ രഹാനയ്ക്ക് അവഗണന. നിലവിൽ വിദേശ പിച്ചുകളിൽ ഏറ്റവും മികച്ച​ റെക്കോഡുള്ള ബാറ്റ്സ്മാനായ രഹാനയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയില്ല. രഹാനയ്ക്ക് പകരം രോഹിത്ത് ശർമ്മയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അവസാനമായി ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരകളിലെ പ്രകടനം കണക്കിലെടുത്താണ് അന്തിമ ഇലവനെ തീരുമാനിക്കുക എന്ന് ബാറ്റിങ്ങ് പരിശീലകൻ സഞ്ജയ് ബംഗാർ ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയിൽ അവസാനമായി നടന്ന 14 ടെസ്റ്റ് മത്സരങ്ങളിൽ രഹാനയ്ക്ക് 617 റൺസാണ് നേടാനായത്. 26.82 റൺസ് ശരാശരി മാത്രമായിരുന്നു രഹാനയ്ക്ക് ഉണ്ടായിരുന്നത്. ശ്രീലങ്കയ്ക്കെതിരായ നടന്ന ടെസ്റ്റ് പരമ്പരയിൽ രഹാനയ്ക്ക് പകരം രോഹിത് ശർമ്മയെ കളിപ്പിച്ചിരുന്നു.

എന്നാൽ വിദേശ പിച്ചുകളിൽ അജിങ്ക്യ രഹാനയുടെ പ്രകടനം തിളക്കമാർന്നതാണ്. പേസും ബൗൺസുമുള്ള പിച്ചുകളിൽ ഇന്ത്യയെ പലപ്പോഴും കരകയറ്റിയത് രഹാനെ പ്രകടനങ്ങളായിരുന്നു.രഹാനയെ പുറത്തിരുത്താനുള്ള തീരുമാനത്തിൽ പലരും ആശ്ചര്യം പ്രകടിപ്പിച്ചു. പരുക്ക്ഭേതമായി ശിഖർ ധവാൻ തിരിച്ചെത്തിയതും രഹാനയ്ക്ക് തിരിച്ചടിയായി.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയുമാണ് അന്തിമ ഇലവനെ തീരുമാനിച്ചത്. സമീപകാലത്ത് പലതവണ രഹാനെ ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടിരുന്നു. ഏകദിന, ട്വിന്റി-20 ടീമിൽ നിന്നും രഹാനയ്ക്ക് അവസരം ഉണ്ടായിരുന്നില്ല.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, മുരളി വിജയ്, വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര, രോഹിത്ത് ശർമ്മ, വൃദ്ധിമാൻ സാഹ, ഹർദ്ദിഖ് പാണ്ഡ്യ, രവിചന്ദൻ അശ്വിൻ, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി,

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ajinkya rahane out from indias first xi agianst south africa

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com