വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ അജിങ്ക്യ രഹാനെയുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ നാണക്കേടിൽനിന്നും കരകയറ്റിയത്. 25 റൺസിന് മൂന്നു വിക്കറ്റെന്ന നിലയിലായിരുന്ന ടീമിനെ രഹാനെയുടെ അർധ സെഞ്ചുറി മികവാണ് ഒന്നാം ദിനം ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മായങ്ക് അഗര്‍വാള്‍ (9 റൺസ്), ചേതേശ്വര്‍ പൂജാര (2 റൺസ്), വിരാട് കോഹ്‌ലി (9 റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

സ്കോർ ബോർഡിൽ 189 റൺസായപ്പോഴാണ് രഹാനെയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. 81 റൺസെടുത്താണ് രഹാനെ മടങ്ങിയത്. 19 റൺസാണ് രഹാനെയ്ക്ക് സെഞ്ചുറിക്കായി വേണ്ടിയിരുന്നത്. ‘രഹാനെ സെഞ്ചുറി നേടിയിരുന്നുവെങ്കിൽ കരിയറിൽ നാഴികക്കല്ലായാനേ. കാരണം 2017 ഓഗസ്റ്റിൽ കൊളംബോയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് രഹാനെ അവസാനമായി സെഞ്ചുറി നേടിയത്.

Read Also: ‘ഞാൻ സ്വാർഥനല്ല’; സെഞ്ചുറിക്കരികിൽ വീണിട്ടും നിരാശനാകാതെ അജിങ്ക്യ രഹാനെ

സെഞ്ചുറി നേടാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ സ്വാർഥനല്ലെന്നും തന്റെ ടീമിനെ കുറിച്ചാണ് ചിന്തിച്ചതെന്നുമായിരുന്നു രഹാനെ പറഞ്ഞത്. ”ക്രീസിൽ എത്ര നേരം നിൽക്കുന്നുവോ, അപ്പോഴെല്ലാം എന്റെ ടീമിനെക്കുറിച്ചാണ് ചിന്തിക്കാറുളളത്. ഞാനൊരു സ്വാർഥനല്ല. അതിനാൽ തന്നെ സെഞ്ചുറിയെക്കുറിച്ച് ചിന്തിക്കാറില്ല. പക്ഷേ ആ സമയത്ത് വിക്കറ്റ് നിർണായകമായിരുന്നുവെങ്കിലും ടീം ഭേദപ്പെട്ട നിലയിലായിരുന്നു. എന്റെ ടീമിന്റെ ജയത്തിനായി എനിക്ക് എന്തൊക്കെ ചെയ്യാമോ അതാണ് പ്രധാനം. ഞാൻ സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷേ ആ സമയം ടീമിന്റെ നില 25 ന് 3 എന്ന നിലയിലായിരുന്നു. അതിനാൽ തന്നെ ടീമിന്റെ സ്കോർ ഉയർത്തുന്നതിനെ കുറിച്ചാണ് ചിന്തിച്ചത്. സെഞ്ചുറിയെക്കുറിച്ച് ഞാൻ കാര്യമാക്കിയില്ല. അത് ഓട്ടോമാറ്റിക്കലി വന്നോളും,” രഹാനെ പറഞ്ഞു.

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 68.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 203 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 200 റണ്‍സ് പോലും ഇന്ത്യ നേടില്ലെന്ന് തോന്നിയിടത്ത് നിന്ന് അജിങ്ക്യ രഹാനെയുടെ ഇന്നിങ്‌സ് ആണ് രക്ഷയായത്. 20 റണ്‍സുമായി ഋഷഭ് പന്തും മൂന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook