ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെ ഇന്ത്യൻ നായകന്മാരുടെ ദേഷ്യവും പ്രധാന ചർച്ച വിഷയമായിരുന്നു. അരങ്ങേറ്റക്കാരായ ഇന്ത്യൻ ബോളർമാരെ സമ്മർദമില്ലാതെ ഉപയോഗപ്പെടുത്താൻ രഹാനയ്ക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിരാട് കോഹ്‌ലിയുടെ ദേഷ്യത്തെക്കുറിച്ച് പല വിദഗ്ധരും അഭിപ്രായം പറഞ്ഞിരുന്നു.
എന്നാൽ വിരാട് കോഹ്‌ലി ദേഷ്യപ്പെടുന്നതല്ലെന്ന് ഫീൽഡിങ് പരിശീലകൻ ഭരത് അരുൺ പറയുന്നു. “ശാന്തത രാഹനെയുടെ വ്യക്തിത്വം ആണ്. പുറത്ത് നിന്ന് ശാന്തനായി തോന്നുമെങ്കിലും അദ്ദേഹത്തിനുള്ളിലും നയിക്കുന്ന ഒരു നാഡിയുണ്ട്. ബോളർമാരെ ശാന്തതയോടെ പിന്തുണയ്ക്കാൻ സാധിക്കും. അവർ നായകനെ ഒരിക്കലും ഭയപ്പെടുന്നില്ല,” അരുൺ പറഞ്ഞു.
Also Read: ഞാൻ ചീത്തപറയും, അതെല്ലാം കേട്ട് സിറാജ് ചിരിച്ചുനിൽക്കും; ഇന്ത്യയുടെ ബൗളിങ് കോച്ച്
അതേസമയം, കോഹ്‌ലിയുടെ കാര്യത്തിലേക്ക് വന്നാൽ രണ്ട് പന്തുകൾ മോശമായി എറിഞ്ഞാൽ അദ്ദേഹം ദേഷ്യപ്പെടുന്നതായി നമുക്ക് തോന്നും. എന്നാൽ അത് അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയാണെന്ന് ഭരത് അരുൺ കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി തന്നെയായിരിക്കുമെന്ന് അജിങ്ക്യ രഹാനെ പറഞ്ഞിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം രഹാനെയുടെ ക്യാപ്‌റ്റൻസി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി രഹാനെയ്‌ക്ക് ചുമതല നൽകണമെന്ന വാദവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ്‌ലിയെ പിന്തുണച്ച് രഹാനെ എത്തിയത്.
Also Read: ഒന്നും മാറുന്നില്ല, വിരാട് തന്നെയായിരിക്കും ടെസ്റ്റ് ക്യാപ്‌റ്റൻ; രഹാനെ
കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ രഹാനെ പുകഴ്‌ത്തി. “മികച്ചൊരു ക്യാപ്റ്റനാണ് കോഹ്‌ലി. ഫീൽഡിൽ മികച്ച തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനു സാധിക്കും. വിരാട് എന്നിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതീക്ഷകൾ പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്,” രഹാനെ കൂട്ടിച്ചേർത്തു.