Latest News

അജിങ്ക്യ രഹാനെ അച്ഛനായി, ആശംസകളുമായി ഹർജൻ സിങ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി വിശാഖപട്ടണത്താണു രഹാനെ ഇപ്പോഴുളളത്

Ajinkya Rahane, ie malayalam

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ അച്ഛനായി. രഹാനെയുടെ ഭാര്യ രാധിക ധോപാവ്‌കർ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ ജനന സമയത്ത് രഹാനെയ്ക്ക് അവിടെയുണ്ടാകാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി വിശാഖപട്ടണത്താണു രഹാനെ ഇപ്പോഴുളളത്.

ഇന്ത്യൻ മുൻതാരം ഹർഭജൻ സിങ്ങാണ് രഹാനെ അച്ഛനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രഹാനെയ്ക്ക് ആശംസകൾ നേർന്ന ഹർഭജൻ, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് താൻ അച്ഛനാകാൻ പോകുന്ന വിവരം രഹാനെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2014 ലാണ് ബാല്യകാല സുഹൃത്തായ രാധികയെ രഹാനെ വിവാഹം കഴിച്ചത്.

 

View this post on Instagram

 

A post shared by Radhika Rahane (@radhika_dhopavkar) on

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് രഹാനെ ഫോമിലേക്ക് മടങ്ങിയെത്തിയത്. ഇതാണു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിലും ഇടംപിടിക്കാൻ രഹാനെയെ സഹായിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ajinkya rahane becomes father

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express