ന്യൂ​ഡ​ൽ​ഹി: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഐ​സ്വാ​ൾ എ​ഫ്സി​ക്ക് മോഹിപ്പിക്കുന്ന വിജയം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഷി​ലോം​ഗ് ല​ജോം​ഗി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി​യാ​ണ് ഐ​സ്വാ​ൾ കി​രീ​ടം നേ​ടി​യ​ത്. ഇതോടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന് ഐ ​ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​കു​ന്ന ആ​ദ്യ ക്ല​ബ് ആയി മാറി ഐ​സ്വാ​ൾ. കഴിഞ്ഞ വര്‍ഷം തരംതാഴപ്പെട്ട ടീമിനെ ഇത്തവണയാണ് ഐ ലീഗില്‍ ഉള്‍പ്പെടുത്തിയത്. മറ്റ് നാല് ടീമുകളെ നീക്കിയായിരുന്നു ഐസ്വാളിനെ ഉള്‍പ്പെടുത്തിയത്.

വാശിയേറിയ പോരാട്ടത്തില്‍ ഒമ്പതാം മിനുറ്റില്‍ തന്നെ ഷിലോംഗ് ഐസ്വാളിനെ പിന്നിലാക്കി ഗോള്‍ നേടി. എ ദിപാന്ദയാണ് ഗോള്‍ നേടിയത്. പിന്നീട് ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും വരെ പിന്നീട് ഗോളൊന്നും പിറന്നില്ല.

എന്നാല്‍ 67ആം മിനുറ്റില്‍ ഡബ്ല്യൂ ലാല്‍നുഫെലയിലൂടെ ഐസ്വാള്‍ സമനില പിടിക്കുകയായിരുന്നു. ഇതോടെ പട്ടികയില്‍ 37 പോയന്റോടെ ഐസ്വാള്‍ മുന്നിലെത്തുകയായിരുന്നു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ജ​യി​ക്കാ​നാ​യെ​ങ്കി​ലും മോ​ഹ​ൻ ബ​ഗാ​ന് 36 പോയന്റോടെ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്താ​നേ സാ​ധി​ച്ചു​ള്ളു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook