scorecardresearch
Latest News

5 ജിയിൽ ഇമേഴ്സീവ് വീഡിയോ എന്റർടെയ്ൻമെന്റുമായി എയർടെൽ ; കപിൽ ദേവിന്റെ ‘175 നോട്ടൗട്ട്’ പുന:സൃഷ്ടിച്ചു

Sponsored: 5 ജിയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ദൃശ്യ വിനോദങ്ങളുടെ കാഴ്ചാനുഭവം ഭാവിയില്‍ എങ്ങനെ മാറുമെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു 4 കെയില്‍ ചിത്രീകരിച്ച ‘175 റീ പ്ലെയ്ഡ്’

Airtel, Kapil Dev

Sponsored :1983 ലോകകപ്പില്‍ സുപ്രധാന ചര്‍ച്ചാ വിഷയങ്ങളായ സംഭവങ്ങളെ പുനര്‍ നിര്‍മിച്ചുകൊണ്ടാണ് 5 ജി ശൃംഖലയുടെ വൈദഗ്ധ്യം ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും സിംബാബ്‌വെയ്‌ക്കെതിരെ കപില്‍ദേവ് പുറത്താകാതെ നേടിയ 175 റണ്‍സ് എന്ന റെക്കോര്‍ഡ് നേട്ടം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലായി മാറി. പക്ഷേ ടിവി സാങ്കേതിക വിദഗ്ധരുടെ പണിമുടക്ക് കാരണം ആ മത്സരത്തിന്റെ ഒരു ദൃശ്യം പോലും ഇന്നുവരെ നമ്മുടെ കൈവശം ഇല്ല.

അത്യാധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ മല്‍സരത്തിലെ സുപ്രധാന നിമിഷങ്ങള്‍ ‘175 റീ പ്ലെയ്ഡ്’ ടെലികോം ഭീമന്‍ പുനസൃഷ്ടിച്ചു, 50 പേര്‍ക്ക് അവര്‍ക്ക് നല്‍കിയ 5 ജി സ്മാര്‍ട്ട്‌ഫോണുകളില്‍ 4കെയില്‍ തികച്ചും വ്യക്തിഗതമായ അനുഭവമായി കളി ആസ്വദിക്കുവാന്‍ അവസരം ലഭിച്ചു. 5ജി പരീക്ഷണ ശൃംഖലയുടെ ലൈവുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ അവര്‍ക്ക് 1 ജിബിപിഎസ് സ്പീഡില്‍ കാണാന്‍ സാധിച്ചു. വെറും 20 മില്ലീസെക്കന്റിലും താഴെ മാത്രമായിരുന്നു ലേറ്റന്‍സി, തന്‍മൂലം സ്റ്റേഡിയത്തിന്റെ 360 ഡിഗ്രിയിലുള്ള കാഴ്ച പ്രകടമായതിനൊപ്പം യഥാസമയം വിശകലനങ്ങളും കണക്കുകളും ലഭ്യമായി, ഇത് കാഴ്ചാനുഭവത്തെ കൂടുതല്‍ മികച്ചതാക്കി.

5 ജിയുടെ ജിഗാബൈറ്റ് സ്പീഡും മില്ലീസെക്കന്‍ഡ് മാത്രം നീളുന്ന ലേറ്റന്‍സിയും വിനോദപരിപാടികളെ നമ്മള്‍ സമീപിക്കുന്ന രീതിയെ തന്നെ മാറ്റിമറിക്കുമെന്ന് ഭാരതി എയര്‍ടെല്‍ സിടിഒ രണ്‍ദീപ് ഷെഖോണ്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ പങ്കുവച്ച് കൊണ്ട് പറഞ്ഞു. “സാങ്കേതിക ലോകത്ത് 5 ജിയുടെ അനന്തസാധ്യതകളുടെയും അങ്ങേയറ്റം വ്യക്തിപരമായ കാ്‌ഴ്ചാനുഭൂതികളുടെയും വിശാല ലോകത്തിന്റെ ചെറിയൊരു ഉപരിതല കാഴ്ച മാത്രമാണ് ഇന്നത്തെ ഈ പ്രദര്‍ശനത്തിലൂടെ നമ്മള്‍ കാണിച്ചതെന്നും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഴ്ചയുടെ ഈ നവ്യാനുഭവം വഴി കപില്‍ദേവിന്റെ ഹോളോഗ്രാം പ്രതിബിംബം എയര്‍ടെല്‍ 5ജി വഴി നിര്‍മിക്കുകയും അത് ആരാധകരുമായി സംവദിക്കുകയും കളിയുടെ യഥാസമയം തന്നെ അതിലെ പ്രധാന നിമിഷങ്ങളിലൂടെ അവരെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.

ഈ അനുഭവത്തെ കുറിച്ച് കപില്‍ദേവ് പറഞ്ഞത് ഇങ്ങനെയാണ്. ”5 ജി സാങ്കേതികവിദ്യയുടെ ഈ സിദ്ധി ശരിക്കും അത്ഭുതപ്പെടുത്തി. ശരിക്കും ഞാന്‍ ആരാധകരോട് നേരിട്ട് സംവദിക്കുന്നത് പോലെ എന്റെ ഡിജിറ്റല്‍ അവതാര്‍ സംവദിക്കുന്നത് കണ്ട് അതിശയിച്ച് പോയി. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്‌സുകളിലൊന്നിന് ജീവന്‍ നല്‍കിയ ഈ പരിശ്രമത്തിന് എയര്‍ടെല്ലിന് നന്ദി പറയുന്നു’.

“5 ജി വഴി നിര്‍മിച്ചെടുക്കുന്ന ഹോളോഗ്രാം വഴി അവതാറുകളെ ലോകത്ത് എവിടേക്കും കൊണ്ടുപോകാന്‍ നമുക്ക് കഴിയും. ഇത് മീറ്റിങ്ങുകളുടെയും കോണ്‍ഫറന്‍സുകളുടെയും, തത്സമയ വാര്‍ത്തകളുടെയും ലോകത്ത് സൃഷ്ടിക്കാന്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വിശാലമായി വരുന്ന ഈ ഡിജിറ്റല്‍ ലോകത്തെ സ്വീകരിക്കുന്നതിനൊപ്പം ഇന്ത്യയ്ക്ക് വേണ്ട നവീനവും സ്ഥായിയായതുമായ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ എയര്‍ടെല്‍ സര്‍വസജ്ജമാണ്. ഈ സാങ്കേതിക വിദ്യയെ സാധൂകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി പരീക്ഷണ സ്‌പെക്ട്രം ഞങ്ങള്‍ക്ക് അനുവദിച്ച ടെലികോം വകുപ്പിന് നന്ദി പറയാന്‍ കൂടി ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്,” രണ്‍ദീപ് ഷെഖോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ സര്‍ക്കാരിന്റെ ടെലികോം വകുപ്പ് അനുവദിച്ച് തന്ന 3500 മെഗാഹെര്‍ട്‌സിലാണ് എന്‍എസ്എ മോഡില്‍ 5 ജി എയര്‍ടെല്ലിന്റെ മനേസറിലെ കേന്ദ്രത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഭാവിയില്‍ ദൃശ്യ വിനോദങ്ങളുടെ കാഴ്ചാനുഭവത്തെ 5 ജി എങ്ങനെ മാറ്റിമറിക്കുമെന്നതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ പര്യാപ്തമായിരുന്നു ഈ പ്രദര്‍ശനം. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയാല്‍ എയര്‍ടെല്‍ ഈ മേഖലയില്‍ എത്രമാത്രം കരുത്തരാണെന്നത് വ്യക്തമാക്കുന്നത് കൂടിയായിരുന്നു പ്രദര്‍ശനം.

കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ നടത്തിയ നിരവധി 5ജി പരീക്ഷണങ്ങളില്‍ ഏറ്റവും പുതിയതായിരുന്നു പ്രദര്‍ശിപ്പിക്കപ്പെട്ടത്. സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വച്ച് 5ജിയുടെ ലൈവ് പ്രദര്‍ശനം എയര്‍ടല്‍ നടത്തി നോക്കിയിരുന്നു. ലൈവ് എയര്‍ടെല്‍ 5 ജി ശൃംഖലയില്‍ തനതായ ക്ലൗഡ് ഗെയിമിങ് അനുഭവം സാധ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ‘5 ജി ഫോര്‍ ബിസിനസ്’ എന്ന സംരംഭവും നടത്തി. 5 ജി അടിസ്ഥാനമാക്കിയുള്ള പരിഹാര മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിനായി നിരവധി സാങ്കേതിക കമ്പനികളുമായും ബ്രാന്‍ഡുകളുമായും എയര്‍ടെല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

  • Disclaimer: 5G Demo based on trial spectrum given by Department of Telecom

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Airtel immersive video entertainment on 5g recreates kapil devs 175 not out innings