ജൊഹന്നാസ്ബെർഗ്: നാലാം ഏകദിനത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ നായകനും സഹതാരങ്ങൾക്കും അംപയർമാർ പിഴ ശിക്ഷ വിധിച്ചു. അഞ്ച് വിക്കറ്റ് വിജയത്തിന്റെ ആഹ്ലാദം കെട്ടടങ്ങും മുൻപാണ് അംപയർമാർ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ശിക്ഷ വിധിച്ചത്.

നാലാം ഏകദിനത്തിലെ മെല്ലെപ്പോക്കിനാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് പിഴ ലഭിച്ചത്. ബോളിംഗിൽ മണിക്കൂറിൽ പൂർത്തീകരിക്കേണ്ട നിശ്ചിത ഓവറുകൾ പൂർത്തിയാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ മത്സര സമയം നീണ്ടു. ഇതാണ് പിഴ ഈടാക്കാൻ കാരണം.

നിശ്ചിത സമയത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ഒരു ഓവർ മാത്രമാണ് ഇവർക്ക് പൂർത്തിയാക്കാൻ സാധിച്ചുളളൂ. അതാണ് മാച്ച് റഫറി ആന്റി പൈക്കോട്ടിനെ ചൊടിപ്പിച്ചത്.

അടുത്ത ഒരു വർഷത്തിനുളളിൽ ഒരിക്കൽ കൂടി എയ്ഡൻ മർക്രത്തിന്റെ നായകത്വത്തിന് കീഴിൽ ഈ പിഴവ് ആവർത്തിച്ചാൽ ദക്ഷിണാഫ്രിക്കൻ നായകന് സസ്പെൻഷനും നേരിടേണ്ടി വരും. മാച്ച് റഫറി തെറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ മർക്രം ഇത് സമ്മതിച്ചു. ഇതോടെ മറ്റ് നടപടികളിലേക്ക് മാച്ച് റഫറിക്ക് കടക്കേണ്ടി വന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ