ജൊഹന്നാസ്ബർഗ്: ടെസ്റ്റിൽ ഈ മൈതാനത്താണ് ഇന്ത്യ ആശ്വാസ ജയം നേടിയത്. എന്നാൽ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് ആ മൈതാനം ഭാഗ്യം നൽകിയില്ല. ആദ്യം പിന്നിൽ നിന്ന ദക്ഷിണാഫ്രിക്കയുടെ ബോളിംഗ് നിര പിന്നീട് തിരിച്ചുവന്നതും ബാറ്റ്സ്‌മാന്മാർ ഇന്ത്യ സ്പിന്നർമാരെ ബൗണ്ടറികളിലേക്ക് തുടരെ പായിച്ചതും ഇന്ത്യൻ സംഘത്തിന് തിരിച്ചടിയായി.

ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് ഉയർന്നുപോകാതെ കാത്തതിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് വലിയ പങ്കുണ്ട്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ എല്ലാവരും അമ്പരന്ന് നിന്നത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്‌ഡൻ മർക്രത്തിന്റെ ഫീൽഡിംഗ് പെർഫോമൻസ് കണ്ടാണ്.

ഹർദ്ദിക് പാണ്ഡ്യ ഉയർത്തിയടിച്ച പന്ത്, നിന്ന നിൽപ്പിൽ നിന്ന് ചാടി ഉയർന്ന മർക്രം ഒറ്റ കൈയ്യുയർത്തി കൈപ്പിടിയിലാക്കിയ മർക്രം പറവയാണോയെന്ന് പോലും തോന്നിപ്പോയി.  ഇതാണിപ്പോൾ സമൂഹമാധ്യമങ്ങൾ ഒന്നാകെ ചർച്ച ചെയ്യുന്നത്.

48ാം ഓവറിൽ കഗിസോ റബഡ എറിഞ്ഞ പന്തിലാണ് വിക്കറ്റ് നേട്ടം. എക്‌സ്‌ട്രാ കവറിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പന്ത് പായിക്കാനായിരുന്നു ഹർദ്ദിക് പാണ്ഡ്യയുടെ ശ്രമം. ഇവിടെ ഫീൽഡ് ചെയ്തിരുന്ന മർക്രം ചാടി ഉയർന്ന് ഒറ്റക്കൈ കൊണ്ട് പന്ത് കൈപ്പിടിയിലാക്കി.

ലോകമൊട്ടാകെയുളള ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ദക്ഷിണാഫ്രിക്കൻ നായകന്റെ ഈ പ്രകടനമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ