scorecardresearch

'വലിയ വില നൽകേണ്ടി വന്ന തീരുമാനം'; വിവാഹമോചിതനായി ഇന്ത്യൻ സ്പിന്നർ രാഹുൽ ചഹർ

Rahul Chahar Divorce: "വളരെ ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹിതയായത്. എന്നെക്കുറിച്ചോ എന്റെ മൂല്യത്തെക്കുറിച്ചോ അല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച ജീവിതത്തെക്കുറിച്ചോ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുൻപായിരുന്നു അത്"

Rahul Chahar Divorce: "വളരെ ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹിതയായത്. എന്നെക്കുറിച്ചോ എന്റെ മൂല്യത്തെക്കുറിച്ചോ അല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച ജീവിതത്തെക്കുറിച്ചോ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുൻപായിരുന്നു അത്"

author-image
Sports Desk
New Update
Rahul Chahar Wife Ishani Johar Divorce

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചഹർ വിവാഹമോചിതനായി. ഭാര്യ ഇഷാനി ജോഹറുമായി നിയമപരമായി വേർപിരിഞ്ഞ വിവരം ചെന്നൈ സൂപ്പർ കിങ്സ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കഴിഞ്ഞ 15 മാസം കോടതി മുറികളിലെ ദിവസങ്ങളുടേയും ക്ഷമയും മനസാന്നിധ്യവും കൈവിടാതിരിക്കാനുള്ള പാഠങ്ങളുടേയും സത്യത്തിൽ നിന്നുള്ള കരുത്തിന്റേയുമായിന്നു എന്ന് രാഹുൽ ചഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Advertisment

രാഹുൽ ചഹറിന്റെ വാക്കുകൾ ഇങ്ങനെ, "വളരെ ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹിതയായത്. എന്നെക്കുറിച്ചോ എന്റെ മൂല്യത്തെക്കുറിച്ചോ അല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച ജീവിതത്തെക്കുറിച്ചോ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുൻപായിരുന്നു അത്. പ്രതീക്ഷിക്കാത്ത ഒരുപാട് പാഠങ്ങളാണ് പിന്നീടുള്ള വർഷങ്ങൾ എനിക്ക് നൽകിയത്. കഴിഞ്ഞ 15 മാസങ്ങൾ കോടതികയറിയും ക്ഷമയും സത്യത്തിന്റെ കരുത്തും എന്താണെന്ന് തിരിച്ചറിഞ്ഞും ഞാൻ കടന്നുപോയി."

Also Read: ISL Kerala Blasters: നോഹയുമായി ഇനി കരാറില്ല; മറ്റൊരു വിദേശ താരത്തിന് പരിക്ക്; ബ്ലാസ്റ്റേഴ്‌സിന് കനത്ത പ്രഹരം

Advertisment

"ഇന്ന് എന്റെ ജീവിതത്തിലെ ആ അധ്യായത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്കൊടുവിൽ വലിയ വില നൽകേണ്ടി വന്ന ഒരു തീരുമാനത്തിലൂടെ ഈ ഘട്ടത്തിന് പരിസമാപ്തി കുറിച്ചിരിക്കുന്നു. ദേഷ്യത്തോടുകൂടിയോ സങ്കടത്തോടുകൂടിയോ അല്ല. മറിച്ച് വ്യക്തമായ ബോധ്യത്തോടു കൂടിയാണ് ഞാൻ ഈ അധ്യായം അവസാനിപ്പിക്കുന്നത്. എല്ലാ ബന്ധങ്ങളും എന്നും നിലനിൽക്കാൻ വേണ്ടിയുള്ളതല്ല. ചിലത് നമ്മെ ഉണർത്താനും പഠിപ്പിക്കാനും മാറ്റിയെടുക്കാനും വേണ്ടിയുള്ളതാണ്," രാഹുൽ ചഹറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. 

Also Read: ഇഷാൻ-അദിതി പ്രണയവാർത്തയിൽ 'ട്വിസ്റ്റ്'; മുത്തച്ഛന്റെ വെളിപ്പെടുത്തൽ തള്ളി അമ്മ

2022 മാർച്ച് ഒൻപതിനായിരുന്നു രാഹുൽ ചഹറിന്റേയും ഇഷാനിയുടേയും വിവാഹം ഗോവയിൽ വെച്ച് നടന്നത്. ഏതാനും വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. 2019ൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. 

2019ൽ 20ാമത്തെ വയസിലാണ് രാഹുൽ ചഹർ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചത് ആറ് ടി20 മത്സരങ്ങൾ. ഏകദിനത്തിൽ ഇന്ത്യക്കായി ഒരു മത്സരം മാത്രമാണ് രാഹുൽ കളിച്ചത്. 2021ൽ ശ്രീലങ്കക്കെതിരെയായിരുന്നു ഇത്. ഏകദിനത്തിൽ മൂന്നും ടി20യിൽ നാലും വിക്കറ്റ് ആണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്. 

Also Read: 'ഫിംഗർ സ്പിന്നർമാരുടെ ഭീഷണി; സഞ്ജു പുറത്തിരിക്കുകയാണ്'; വമ്പൻ മാറ്റത്തിന് സൂചന നൽകി ബാറ്റിങ് കോച്ച്

2017ൽ ആണ് രാഹുൽ ചഹർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. അന്നത്തെ റൈസിങ് പൂനെ സൂപ്പർ ജയന്റ്സ് ടീമിന്റെ ഭാഗമായിരുന്നു രാഹുൽ. പിന്നീട് 2019ൽ മുംബൈ ഇന്ത്യൻസിലേക്ക് എത്തി. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ രാഹുൽ മൂന്ന് സീസൺ മുംബൈ ഇന്ത്യൻസിനായി കളിച്ചു. പഞ്ചാബ് കിങ്സിന് വേണ്ടിയും രാഹുൽ ചഹർ മൂന്ന് സീസൺ കളിച്ചു. 

2025ലെ സീസണിന് മുൻപ് രാഹുൽ ചഹറിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ താര ലേലത്തിലൂടെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് രാഹുൽ എത്തിയ 5.2 കോടി രൂപയ്ക്കാണ് രാഹുലിനെ ചെന്നൈ സ്ക്വാഡിലെത്തിച്ചത്. 79 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റ് ആണ് രാഹുൽ ഇതുവരെ പിഴുതത്. 

Read More: സെഞ്ചുറി അടിച്ചിട്ടും ഇർഫാൻ പഠാന്റെ വക 'പൊങ്കാല'; പാക് ഓപ്പണറെ പരിഹസിച്ച് മുൻ പേസർ

Chennai Super Kings Ipl Chennai Super Kings India Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: