ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ അഹമ്മദാബാദ് ടീമിന് പേരായി. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ‘ഗുജറാത്ത് ടൈറ്റൻസ്’ എന്ന പേരിൽ അറിയപ്പെടുമെന്ന് ഫ്രാഞ്ചൈസി ബുധനാഴ്ച അറിയിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യത്തിന് സമർപ്പണമായാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് ഫ്രാഞ്ചൈസി പറഞ്ഞു.
“ഈ ടീം ഗുജറാത്തിനും അതിന്റെ നിരവധി ആരാധകർക്കും വേണ്ടി മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാലാണ് ‘ടൈറ്റൻസ്’ എന്ന പേര് തിരഞ്ഞെടുത്തത്” ഫ്രാഞ്ചൈസിയുടെ പ്രതിനിധി സിദ്ധാർത്ഥ് പട്ടേൽ പറഞ്ഞു.
ഐപിഎൽ താരലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
ഐപിഎൽ 15-ാം സീസണിൽ അരങ്ങേറ്റം കുറിക്കുന്ന ടീമിൽ ഹാർദികിന് പുറമെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനും യുവ ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും ഉണ്ട്.
മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ മുഖ്യ പരിശീലകനും വിക്രം സോളങ്കി ക്രിക്കറ്റ് ഡയറക്ടറും ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായ ഗാരി കിർസ്റ്റനെ ടീം മെന്ററും ബാറ്റിംഗ് കോച്ചുമായി നിയമിച്ചുച്ചിട്ടുണ്ട്.
Also Read: IND vs WI 2nd ODI: ഇന്ത്യയ്ക്ക് തിരിച്ചടി; രോഹിത് ശര്‍മ പുറത്ത്