/indian-express-malayalam/media/media_files/uploads/2023/07/pak-india-cricket.jpg)
ഫൊട്ടോ-എഎന്‍ഐ
ഏഷ്യാ കപ്പിനായി അതിര്‍ത്തി കടന്നുള്ള യാത്ര ഇന്ത്യ ഒഴിവാക്കിയാല്‍ 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് തന്റെ രാജ്യം പിന്മാറുമെന്ന് പാകിസ്ഥാന്‍ കായിക മന്ത്രി എഹ്സാന്‍ മസാരി. ''പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) എന്റെ മന്ത്രാലയത്തിന് കീഴിലാണ്, ഇന്ത്യ അവരുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍, ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ ഞങ്ങളും അത് ആവശ്യപ്പെടും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒക്ടോബര്‍-നവംബര്‍ ലോകകപ്പില്‍ രാജ്യത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു ഉന്നത സമിതി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലായിരിക്കും സമിതിയെന്നും 11 മന്ത്രിമാരില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എഹ്സാന്‍ മസാരി പറഞ്ഞു. ഞങ്ങള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും പിസിബിയുടെ രക്ഷാധികാരി കൂടിയായ പ്രധാനമന്ത്രിക്ക് ഞങ്ങളുടെ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. പ്രധാനമന്ത്രി അന്തിമ തീരുമാനം എടുക്കും.
ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സമിതി തങ്ങളുടെ റിപ്പോര്‍ട്ട് അടുത്ത ആഴ്ച എപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രിയുമായി പങ്കിടാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍ പ്രാവിന്‍ഷ്യല്‍ കോര്‍ഡിനേഷന്‍ മന്ത്രാലയത്തിന്റെ തലവനായ ഷെഹ്ബാസ് മസാരി പറഞ്ഞു. പുതിയ പിസിബി മേധാവി സാക്ക അഷര്‍ഫ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഒരു സുപ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) യോഗത്തില്‍ പങ്കെടുക്കുന്ന സമയവും അത് ആയിരിക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തലവന്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഡര്‍ബനില്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനാല്‍, ഏഷ്യാ കപ്പിനെയും ലോകകപ്പിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യാ കപ്പ് ഷെഡ്യൂള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ഇവന്റ് ആതിഥേയത്വം വഹിക്കുമെന്ന് എസിസിയില്‍ പൊതു ധാരണയുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഈ 'ഹൈബ്രിഡ് മോഡലിന്' താന്‍ അനുകൂലമല്ലെന്ന് ഷെഹ്ബാസ് മസാരി പറഞ്ഞു. ''പാകിസ്ഥാന്‍ ആതിഥേയരാണ്, പാകിസ്ഥാനില്‍ എല്ലാ മത്സരങ്ങളും നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ക്ക് അതാണ് വേണ്ടത്, എനിക്ക് ഒരു ഹൈബ്രിഡ് മോഡല്‍ വേണ്ട, ''അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ കാണിക്കുന്ന വിമുഖത തനിക്ക് അമ്പരപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. 'ഇന്ത്യ കായികരംഗത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ ക്രിക്കറ്റ് ടീമിനെ ഇവിടേക്ക് അയക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കുറച്ച് കാലം മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഒരു വലിയ ബേസ്‌ബോള്‍ സംഘം കളിക്കാന്‍ ഇസ്ലാമാബാദിലെത്തിയിരുന്നു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്ത ബ്രിഡ്ജ് ടീമും ഉണ്ടായിരുന്നു. ഏകദേശം 60-ലധികം ആളുകള്‍ ഉണ്ടായിരുന്നു, ഞാന്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. അവര്‍ ഇവിടെ ജയിച്ചു പോയി. പാക്കിസ്ഥാന്റെ ഫുട്‌ബോള്‍, ഹോക്കി, ചെസ് ടീമുകളും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്, ''അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us