scorecardresearch

വലിയ ടൂർണമെൻ്റുകളിൽ കപ്പടിക്കാത്തതിൽ നിരാശയുണ്ട്; ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തലവേദനയായി: രോഹിത് ശർമ്മ

നാളെ അഹമ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും

നാളെ അഹമ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും

author-image
Sarathlal CM
New Update
Rohit Sharma | India | ODI world cup

ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഇന്ത്യൻ നായകൻ മനസ്സ് തുറക്കുന്നു

എംഎസ് ധോണിക്കും സച്ചിനും സെവാഗിനും യുവരാജിനുമൊക്കെ കീഴിൽ ഇന്ത്യ ഏകദിന ലോകകപ്പിൽ മുത്തമിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞുപോയിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിലെ ഐസിസി ട്രോഫി വരൾച്ച തന്നേയും തന്റെ ടീമിനേയും ഈ ലോകകപ്പിൽ പിന്നോട്ടടിക്കാൻ അനുവദിക്കില്ല. നാളെയാണ് ഏകദിന ലോകകപ്പ് മാമാങ്കത്തിന് ഇന്ത്യയിൽ തിരശ്ശീല ഉയരുന്നത്. നാളെ അഹമ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും.

Advertisment

പിന്നീട് ഞങ്ങൾ ലോകകപ്പ് നേടിയിട്ടില്ലെന്നത് ശരി തന്നെയാണെന്നും അതിൽ കുഴപ്പമൊന്നും തോന്നുന്നില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. "അമിതമായ പ്രതീക്ഷകളുടെ സമ്മർദ്ദം കാരണം, നന്നായി കളിക്കാൻ പോലും പറ്റാത്തൊരു സാഹചര്യം ഞാൻ ഉണ്ടാക്കാറില്ല. 2019ൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നോക്കൂ. നിരവധി വർഷങ്ങൾക്ക് ശേഷം അവരിപ്പോഴാണ് ലോകകപ്പ് നേടാനൊക്കെ തുടങ്ങുന്നത്. അങ്ങനെ സംഭവിക്കാറുണ്ട്. ഓസ്ട്രേലിയ മാത്രമാണ് ഇക്കാര്യത്തിൽ സ്ഥിരത പുലർത്തുന്ന ഒരേയൊരു ടീം. 2007ന് ശേഷം അവർ 2015ൽ ഏകദിന ലോകകപ്പ് നേടി. ദുബായിലും അവർ ടി20 ലോകകപ്പ് നേടി.

ആരാണ് ഇത്തവണ കപ്പുയർത്തുകയെന്ന് അറിയില്ല. ഇപ്പോൾ എനിക്കത് പറയാൻ കഴിയില്ല. ടീം നല്ലൊരു രൂപത്തിലാണ് എന്ന് മാത്രമേ എനിക്ക് പറയാനാകൂ. എല്ലാ താരങ്ങളും ആരോഗ്യവാന്മാരും ഫിറ്റുമാണ്. എനിക്കത് മാത്രമേ പ്രതീക്ഷിക്കാനാകൂ. അതിൽ കൂടുതലായി ഒന്നും പറയാനാകില്ല. അന്തിമ ഇലവനിൽ ആർക്ക് അവസരം നൽകുമെന്നതാണ് പ്രധാന കാര്യം.

ആരാധകർ അമിത പ്രതീക്ഷ വച്ച് പുലർത്താതിരുന്നാൽ അത്രയും നല്ലത്. ആളുകളുടെ പ്രതീക്ഷകളെ നമുക്ക് തടയാനാകില്ല. രാജ്യത്ത് വിമാനത്താവളങ്ങളിലോ ഹോട്ടലുകളിലോ എവിടെപ്പോയാലും 'ലോകകപ്പ് അടിക്കണം സർ' എന്നാണ് എല്ലാവരും പറയുന്നത്. അത് എല്ലായിടത്തും അങ്ങനെയാണ്. അതിന് മാറ്റമുണ്ടാകില്ല. എല്ലാ വർഷവും ഇപ്പോൾ ഐസിസി ട്രോഫിയുണ്ട്. നിങ്ങൾ വിജയിച്ചില്ലെങ്കിൽ അത് പരാജയപ്പെട്ടൊരു വർഷമാണ്.

Advertisment

കഴിഞ്ഞ 10 മാസത്തിനുള്ളിൽ എന്ത് നല്ല പ്രവൃത്തിയാണ് നടന്നതെന്ന് ആളുകൾ മറക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന നിലയിൽ ഞങ്ങൾ വലിയ ട്രോഫികൾ നേടുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് നമ്മളുടേത്. നമ്മളത് തെളിയിക്കണം. കപ്പ് കിട്ടാത്തത് തീർച്ചയായും നിരാശാജനകമാണ്,” ശർമ്മ പറഞ്ഞു.

തനിക്ക് ഇന്ത്യൻ ടീമിന്റെ നായകപദവി കൃത്യമായ സമയത്ത് തന്നെയാണ് ലഭിച്ചതെന്നും രോഹിത് പറഞ്ഞു. "26-27 വയസ്സാകുമ്പോൾ നിങ്ങൾ കരിയറിന്റെ ഏറ്റവും മികവിലെത്താൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലായ്പ്പോഴും നേടാൻ കഴിയണമെന്നില്ല. നിങ്ങൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യൻ ടീമിൽ മികച്ച പ്രതിഭകൾ ഉണ്ടായിരുന്നു. ഇനിയും നിരവധി താരങ്ങൾ ടീമിന്റെ ക്യാപ്റ്റനാകാൻ അർഹരായിരുന്നു. എനിക്ക് എന്റെ ഊഴത്തിനായി കാത്തിരിക്കേണ്ടി വന്നു. അത് തികച്ചും ന്യായമാണ്. എനിക്ക് മുമ്പ് നിരവധി പേർ ഉണ്ടായിരുന്നു. വിരാടും എംഎസ് ധോണിയുമൊക്കെയാണ് എന്റെ മുൻഗാമികൾ.

നമ്മുടെ ടീമിൽ ഉണ്ടായിരുന്ന വിരമിച്ച ഏതാനും പേരുകൾ നോക്കൂ. ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്… ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭകളാണ്. യുവരാജ് സിംഗിനെ മറക്കരുത്. അദ്ദേഹം ഒരിക്കലും ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നില്ല. യുവരാജ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മാച്ച് വിന്നറാണ്. ചില ഘട്ടങ്ങളിൽ അദ്ദേഹം ക്യാപ്റ്റനാകേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് ലഭിച്ചില്ല, അതാണ് ജീവിതം. എനിക്കത് ഇപ്പോൾ ലഭിച്ചതിന് ഞാൻ നന്ദിയുള്ളവനാണ്. ക്യാപ്റ്റൻസിയുടെ എബിസിഡി അറിയാത്ത ഒരു സമയമുണ്ടായിരുന്നു. ഒരു ടീമിനെ എങ്ങനെ നയിക്കണമെന്നും എന്താണ് വേണ്ടതെന്നും എല്ലാം അറിയാം," രോഹിത് പറഞ്ഞു.

രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് കളിക്കുന്നതിന് മുമ്പുള്ള വെല്ലുവിളികളും ശർമ്മ വിശദീകരിച്ചു. "ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തലവേദന ഉണ്ടാക്കുന്നതായിരുന്നു. ലോകകപ്പ് ഫൈനലിലെത്താൻ ഒരു ടീമിന് 11 മത്സരങ്ങൾ വേണം. ഞങ്ങൾ ഈ ഫോർമാറ്റ് അവസാനമായി കളിച്ചത് 2019ലാണ്. എന്നാൽ ഒന്നര മാസത്തിനുള്ളിൽ 11 ഏകദിനങ്ങൾ കളിക്കുക എളുപ്പമല്ല. ഇതൊരു നീണ്ട ലോകകപ്പാണ്. ഞങ്ങളുടെ പേസർമാർക്കൊന്നും പരിക്കേൽക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കാണിച്ചു.

2011ലെ ടീമുമായി ഇത്തവണത്തെ ടീമിനെ താരതമ്യപ്പെടുത്തുമ്പോൾ, ധോണിയുടെ നേതൃത്വത്തിലുള്ള ലോകകപ്പ് നേടിയ ടീമിൽ കൂടുതൽ പരിചയസമ്പന്നരായ കളിക്കാർ ഉണ്ടായിരുന്നു. 2011 ടീമിലുണ്ടായിരുന്ന എല്ലാവരുടേതും വലിയ പേരുകളായിരുന്നു. അന്ന് പെട്ടെന്ന് ഹർഭജൻ സിങ്ങിനെ 4-5 നമ്പറിൽ ബാറ്റ് ചെയ്യിക്കേണ്ടി വന്നിട്ടില്ല. കാരണം എല്ലാ താരങ്ങളും അവർ കളിക്കുന്ന പൊസിഷനുകളിൽ മാച്ച് വിന്നർമാരായിരുന്നു. ഇപ്പോൾ നമുക്ക് ഒരുപാട് പുതുമുഖങ്ങളുണ്ട്. ഒപ്പം പരിക്കിന്റെ പ്രശ്‌നമുണ്ടായിരുന്നു. രണ്ട് കളിക്കാർ (രാഹുലും ശ്രേയസും) രണ്ട് മാസത്തിന് ശേഷം തിരിച്ചുവരുന്നു. അതിനാൽ കാര്യങ്ങൾ വ്യത്യസ്തമാണ്," ഇന്ത്യൻ നായകൻ മനസ്സ് തുറന്നു.

Cricket World Cup Indian Cricket Team Sports Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: