scorecardresearch
Latest News

സച്ചിന്റെ അപേക്ഷ വെറുതെയായില്ല; മക്കളുടെ വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ അപ്രത്യക്ഷമായി

സാറയുടേയും അർജുന്റേയും പേരിലുള്ള വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി

സച്ചിന്റെ അപേക്ഷ വെറുതെയായില്ല; മക്കളുടെ വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ അപ്രത്യക്ഷമായി

മുംബൈ: എന്റെ മക്കളെ വെറുതെ വിടൂ എന്ന സച്ചിൻ ടെൻഡുക്കറുടെ വികാരപരമായ അഭ്യർഥന അജ്ഞാതർ ചെവികൊണ്ടു. സച്ചിന്റെ മക്കളുടെ പേരിൽ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന അപേക്ഷയാണ് അജ്ഞാതർ അനുസരിച്ചത്. ക്രിക്കറ്റ് ദൈവത്തിന്റെ മക്കളായ സാറയുടേയും അർജുന്റേയും പേരിലുള്ള വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി.

നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിൻ തന്നെ രംഗത്ത് വന്നിരുന്നു. തന്റെ മകളുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടക്കം ഉപയോഗിച്ചുളള തെറ്റായ പ്രചരണങ്ങള്‍ നിര്‍ത്തണമെന്നാണ് സച്ചിന്‍ ആവശ്യപ്പെട്ടത്. സാറയും അർജുനും ട്വിറ്റർ അക്കൗണ്ടുകളില്ലെന്ന് ആവർത്തിച്ചു വ്യക്തമായ സച്ചിൻ തന്‍റെ മക്കളെ വെറുതേവിടണമെന്നും അഭ്യർഥിച്ചു. മകൾ സാറ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നുവെന്നതടക്കമുള്ള വാർത്തകൾ വീണ്ടും വന്നതിനു പിന്നാലെയാണ് വിശദീകരണവുമായീ സച്ചിൻ വീണ്ടും രംഗത്തെത്തിയത്.

മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ഇല്ലാതാക്കണമെന്ന് സച്ചിൻ ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ചില വ്യക്തികൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന ചെയ്തികൾ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: After sachin tendulkars request twitter deactivates son arjun daughter saras fake accounts