ന്യൂഡല്‍ഹി: ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങളെ ഒരു യുദ്ധമായാണ് ആരാധകര്‍ പലപ്പോഴും നോക്കിക്കാണാറുളളത്. എതിര്‍ടീമിനെ ട്രോളിയും പരിഹസിച്ചും സോഷ്യല്‍മീഡിയയിലും ഇരു ടീമിന്റേയും ആരാധകര്‍ അണിനിരക്കാറുണ്ട്. പതിവുപോലെ തന്നെയാണ് കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ട്രോഫി സെമിയിലെ പാക് ജയവും ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തത്.

ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ വിജയത്തോടെ ഫൈനലില്‍ ഇന്ത്യ- പാക് സ്വപ്ന ഫൈനലാണ് ആരാധകര്‍ ഇപ്പോള്‍ സ്വപനം കാണുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ വിജയത്തോടെ പതിവുപോലെ ആരാധകര്‍ പരസ്പരം ട്രോളി രംഗത്തെത്തി.

ഇതിനിടെയാണ് ഒരു വൈബ്സൈറ്റ് പാക് നായകന്‍​ സര്‍ഫ്രാസ് അഹമദിനെ പരിഹസിച്ചും അധിക്ഷേപിച്ചും രംഗത്തെത്തിയത്. സര്‍ഫ്രാസിന്റെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിച്ചായിരുന്നു വൈബ്സൈറ്റിന്റെ ആര്‍ട്ടിക്കിള്‍. എന്നാല്‍ ഇന്ത്യന്‍ ആരാധകരാണ് വെബ്സൈറ്റിന്റെ ഈ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയത്.

പാക് നായകനെ കളിയാക്കിയ വൈബ്സൈറ്റിനെ ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശനം കൊണ്ട് മൂടി. ഇംഗ്ലീഷ് പരിജ്ഞാനമല്ല എല്ലാത്തിന്റേയും ദൈവമെന്ന് പറഞ്ഞ ആരാധകര്‍ ട്രോളുകള്‍ക്കുമൊക്കെ അപ്പുറം മാനുഷികസ്നേഹും ബഹുമാനവുമാണെന്ന് തെളിയിക്കുകയായിരുന്നു. അദ്ദേഹം ക്രിക്കറ്റ് താരമാണെന്നും ടിവി അവതാരകനല്ലെന്നും ആരാധകര്‍ ഓര്‍മ്മിപ്പിച്ചു.

മത്സരശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ സര്‍ഫ്രാസ് പറഞ്ഞ വാക്കുകളെ പരിഹസിച്ചായിരുന്നു വൈബ്സൈറ്റിന്റെ ആര്‍ട്ടിക്കിള്‍. “എല്ലാവരും ഇംഗ്ലീഷ് ചാനലില്‍ നിന്നാണോ” എന്നായിരുന്നു സര്‍ഫ്രാസിന്റെ ചോദ്യം. ഈ വീഡിയോയ്ക്ക് ഒപ്പമാണ് വൈബ്സൈറ്റ് ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയത്.

എന്നാല്‍ വിമര്‍ശനം ഏറിയതോടെ ബൈബ്സൈറ്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ടുകളുമായി ആരാധകര്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും വിമര്‍ശനങ്ങള്‍ തുടര്‍ന്നു. പാക് നായകനെ പ്രതിരോധിക്കാനെത്തിയ ഇന്ത്യന്‍ ആരാധകരുടെ പ്രവൃത്തിയെ ഇരുകൈയും നീട്ടിയാണ് പാക് ആരാധകരും സ്വീകരിച്ചത്. .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook