ഐപിഎല്ലിലെ രണ്ടാം വരവിൽ കപ്പടിച്ചാണ് എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് കളം വിട്ടത്. കലാശപോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ തകര്‍ത്തത് എട്ട് വിക്കറ്റിനാണ്. സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണാണ് ചെന്നൈ വിജയത്തിലേക്ക് നയിച്ചത്. വാട്‌സണ്‍ പുറത്താകാതെ 117 റണ്‍സ് നേടി. ഐപിഎല്ലിലെ മൂന്നാം കിരീടമാണ് ചെന്നൈ നേടിയത്.

ഹൈദരാബാദ് 178 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ശിഖര്‍ ധവാനും വില്യംസണും നല്ല തുടക്കം നല്‍കിയിട്ടും സണ്‍റൈസേഴ്‌സിന് മധ്യ ഓവറുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയായിരുന്നു. അതേസമയം, തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ വാട്‌സണും റെയ്‌നയും ചേര്‍ന്ന് ചെന്നൈയെ പതിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഐപിഎൽ കിരീടനേട്ടത്തിനുശേഷം ചെന്നൈ നായകൻ ധോണിയും സഹതാരം ഡ്വെയ്‌ൻ ബ്രാവോയും തമ്മിലൊരു മൽസരം നടന്നു. ചെറിയൊരു ഓട്ടമൽസരമായിരുന്നു അത്. ഫൈനൽ മൽസരം നടന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഇരുവരുടെയും ഓട്ടമൽസരം. പിച്ചിൽ മൂന്നു റൺസ് ഓടിയെടുക്കുകയായിരുന്നു മൽസരം.

കൈയ്യിൽ ബാറ്റും പിടിച്ച് ഓടുന്ന ധോണിയുടെയും ബ്രാവോയുടെയും വീഡിയോ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് തന്നെ ജയിക്കണം എന്ന വാശിയോടെയാണ് ഇരുവരും ഓടുന്നത്. പക്ഷേ അവിടെയും ജയിച്ചത്, ചെന്നൈ നായകൻ ധോണി തന്നെ.

Race Between Mahi and Bravo After the Win ! . Guess who Won ?

A post shared by MS Dhoni (@bleed.dhonism) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ