ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ വായു മലിനീകരണം ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 ഉപേക്ഷിക്കുന്നതിന്റെ വക്കില്‍ വരെ എത്തിച്ചിരുന്നു. ആശങ്കകള്‍ക്കൊടുവില്‍ മത്സരം നടക്കുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തിനും കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുകയാണ്.

Read More: ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത് പരിചയക്കുറവും മോശം ഫീൾഡിങ്ങും: രോഹിത് ശർമ്മ

വ്യാഴാഴ്ച രാജ്‌കോട്ടിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം അരങ്ങേറുക. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മഹാ ചുഴലിക്കാറ്റ് മത്സരത്തിന് വെല്ലുവിളിയായി മാറിയേക്കുമാണ് കരുതുന്നത്. മഹാ ചുഴലിക്കാറ്റ് ദക്ഷിണ ഗുജറാത്തിലും സൗരാഷ്ട്രയിലും ശക്തവും അതിശക്തവുമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബുധനാഴ്ച രാത്രിയോടെയോ വ്യാഴാഴ്ച പുലര്‍ച്ചയോടെയോ കനത്ത മഴയായി ദ്വാരക, ദ്യു മേഖലിയിലേക്ക് എത്തുമെന്നും 120 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അങ്ങനെയെങ്കില്‍ രണ്ടാം ടി20 കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരും. ഇതോടെ ആശങ്ക രേഖപ്പെടുത്തി കൊണ്ട് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook