ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ ട്വന്റി-20 പരമ്പരയിലെ ബിസ്കറ്റ് ട്രോഫി സോഷ്യല്‍ മീഡിയയിലെ ചിരിമേളം ശരിക്കും കെട്ടടങ്ങിയിട്ട് പോലുമില്ല. അതിനേക്കാള്‍ വെറൈറ്റി ആയൊരു ട്രോഫി അവതരിപ്പിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കുളള ട്രോഫിയാണ് ഇപ്പോള്‍ ട്രോളന്മാര്‍ക്കുള്ള ആഘോഷമായി മാറിയിരിക്കുന്നത്.

നേരത്തത്തേത് ബിസ്കറ്റ് ട്രോഫിയായിരുന്നുവെങ്കില്‍ പുതിയ ട്രോഫിയുടെ പേര് അതിലും രസകരമാണ്. ‘ഓയേ ഹോയേ’ എന്നാണ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ട്രോഫിയുടെ പേര്. വലിയ അക്ഷരത്തില്‍ ഈ വാക്കുകള്‍ എഴുതിയതാണ് ട്രോഫി. പാക് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും ചേര്‍ന്നാണ് ട്രോഫി അവതരിപ്പിച്ചത്.

ട്രോഫിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ട്രോളന്മാര്‍ പണി തുടങ്ങുകയായിരുന്നു. മീമുകളും ട്രോളുകളുമായി സോഷ്യല്‍ മീഡിയ ഓയേ ഹോയേ ട്രോഫിയെ ആഘോഷിക്കുകയാണ്. അടുത്തത് ബല്ലേ ബല്ലേ ട്രോഫിയാണെന്നൊക്കെയാണ് ട്രോളന്മാര്‍ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ