ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളുടെ സ്വാധീനം തന്നെ പേടിപ്പെടുത്തിയിരുന്നതായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. 2000ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും സച്ചിന് തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന ടീമിലെ മുതിര്‍ന്ന അംഗങ്ങളുടെ സ്വാധീനം തന്നെ ഭയപ്പെടുത്തിതിരുന്നുവെന്നാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍.
”20 വര്‍ഷത്തിനു ശേഷവും, കുംബ്ലെയുടെ മുന്നില്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ അതൊരു ഞെട്ടലായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അനില്‍ കുംബ്ലെയും രാഹുല്‍ ദ്രാവിഡും തെന്‍ഡുല്‍ക്കറും ഗാംഗുലിയും ഡ്രസ്സിംഗ് റൂമില്‍ ഉണ്ട്,’ മുന്‍ സഹതാരം അനില്‍ കുംബ്ലെയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ പുതിയ ഫ്രാഞ്ചൈസി ലീഗ് എസ്എ20 ലോഞ്ചിംഗ് വേളയില്‍ യുവരാജ് പറഞ്ഞു.
”തന്റെ ആദ്യ നാളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍, തനിക്ക് ചിലപ്പോഴൊക്കെ വിചിത്രമായി തോന്നിയിട്ടുണ്ടെന്ന് യുവരാജ് സമ്മതിച്ചു. ‘അവര്‍ നിങ്ങളുടെ ടീമംഗങ്ങളാണെന്ന് കോച്ച് പറയാറുണ്ടായിരുന്നു, അതിനാല്‍ നിങ്ങള്‍ അവരുടെ അടുത്ത് ഇരിക്കണം. അതിനാല്‍, അവരോട് സംസാരിക്കാന്‍ സമയം ലഭിച്ചു. എന്നാല്‍ ഐപിഎല്‍ വന്നതോടെ മാറ്റങ്ങള്‍ വന്നു, യുവാക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സുഖകരമാണ് എന്നതാണ്. ” യുവി പറഞ്ഞു.
സീനിയര്‍ താരങ്ങളുടെ അടുത്ത് ഇരിക്കുന്നില്ലെന്ന് കോച്ചിനോട് ആവശ്യപ്പെടേണ്ടി വന്നു. അവര്‍ നിങ്ങളുടെ ടീമംഗങ്ങളാണെന്ന് പരിശീലകന് പറയാറുണ്ടായിരുന്നു, നിങ്ങള്‍ അവരുടെ അടുത്ത് ഇരിക്കണം. അതിനാല്‍, അവരോട് സംസാരിക്കാന്‍ സമയം ലഭിച്ചു. എന്നാല്‍ ഐപിഎല്‍ സീനിയര്‍ താരങ്ങളുമായി നന്നായി ഇടപെടാന്‍ യുവാക്കളെ പഠിപ്പിച്ചെന്നും യുവരാജ് സിങ് പറഞ്ഞു.