ഡെഹ്റാഡൂണ്‍: തങ്ങളുടെ രണ്ടാം ടെസ്റ്റില്‍ തന്നെ വിജയം സ്വന്തമാക്കിയതോടെ അഫ്ഗാനിസ്ഥാന് പിന്നിലാക്കിയത് ഇന്ത്യയടക്കമുള്ള വമ്പന്മാരെയാണ്. തങ്ങളുടെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ ജയിക്കുന്ന മൂന്നാമത്തെ ടീമെന്ന നേട്ടമാണ് അഫ്ഗാനിസ്ഥാന് സ്വന്തമാക്കിയത്. ലോകത്തെ ആദ്യ ടെസ്റ്റില്‍ ജയിച്ചത് ഓസ്ട്രേലിയയായിരുന്നു. ഇംഗ്ലണ്ട്, പാക്കിസ്ഥാന് എന്നീ ടീമുകളും രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയവരാണ്.
Read More: ലോകമേ കാണുക,അഫ്ഗാന് ഉദയം!; കന്നി ടെസ്റ്റ് വിജയവുമായി അഫ്ഗാനിസ്ഥാന്
ഇതോടെ അഫ്ഗാന് പിന്നിലാക്കിയത് ആദ്യ ടെസ്റ്റ് വിജയത്തിനായി ആറ് ടെസ്റ്റ് കാത്തു നിന്ന വിന്‍ഡീസിനേയും 11 ടെസ്റ്റ് വരെ കാത്തു നിന്ന സിംബാബ്വെയേയും 12 ടെസ്റ്റ് കാത്തു നിന്ന ദക്ഷിണാഫ്രിക്കയേയുമൊക്കെയാണ്. ഇന്ത്യയ്ക്ക് പോലും എത്തിപ്പിടിക്കാനാവാത്തതാണ് അഫ്ഗാന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് ജയിക്കുന്നത് 25-ാമത്തെ മത്സരത്തിലാണ്.
History!
Afghanistan beat @Irelandcricket by 7 wickets in the one-off Islamic Bank of Afghanistan Test in Dehradun for the team's maiden win in the longest format of the game.#AFGvIRE pic.twitter.com/K6elFcwG9N— Afghanistan Cricket Board (@ACBofficials) March 18, 2019
ഇന്നത്തെ ജയത്തോടെ ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണെന്ന് അഫ്ഗാന് വ്യക്തമാക്കിയിരിക്കുകയാണ്. സ്വപ്ന തുല്യമായ വളര്‍ച്ചയാണ് അഫ്ഗാന് ക്രിക്കറ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കൈവരിച്ചിരിക്കുന്നത്. ഇത്രയും നാള് തങ്ങളെ ക്രിക്കറ്റ് ലോകത്തെ കുഞ്ഞന്മാരായി കണക്കാക്കിയവര്‍ ഇനി മുതല്‍ അഫ്ഗാനിസ്ഥാനെ പേടിക്കേണ്ടി വരുമെന്നുറപ്പാണ്.
Number of matches to first Test win:
1 Australia
2 England
2 Pakistan
2 Afghanistan
6 West Indies
11 Zimbabwe
12 South Africa
14 Sri Lanka
25 India
35 Bangladesh
45 New Zealand#howzstat #AFGvIRE pic.twitter.com/rEiATttrd2— ICC (@ICC) March 18, 2019
അയര്‍ലൻഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം അഫ്ഗാനിസ്ഥാന് സ്വന്തമാക്കിയത്. ജയിക്കാനായി 147 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാനെ വിജയത്തിലെത്തിച്ചത് റഹ്മത്ത് ഷായുടേയും ഇഹ്സാനുള്ള ജനത്തിന്റേയും 100 റണ്‍സിന്റെ കൂട്ടുകെട്ടാണ്. തങ്ങളുടെ രണ്ടാമത്തെ മാത്രം ടെസ്റ്റിലാണ് അഫ്ഗാന് ചരിത്ര വിജയം നേടിയത്. ആദ്യ ടെസ്റ്റ് ഇന്ത്യക്കെതിരെയായിരുന്നു. എന്നാല്‍ വിജയിക്കാന്‍ സാധിച്ചില്ല.
Also Read: നാല് പന്ത്, നാല് വിക്കറ്റ്; റാഷിദിന്റെ മാജിക്ക് ഷോ തുടരുന്നു, കണ്ണ് ചിമ്മാതെ ലോകം
നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ അഫ്ഗാന് വേണ്ടിയിരുന്നത് 118 റണ്‍സും അയര്‍ലൻഡിന് വേണ്ടിയിരുന്നത് ഒമ്പത് വിക്കറ്റുമായിരുന്നു. എന്നാല്‍ സെന്‍സിബിളായി ബാറ്റ് ചെയ്ത അഫ്ഗാന് വിജയത്തിലേക്ക് അനായാസം കയറി വന്നു.കളി നേരത്തെ തന്നെ അഫ്ഗാന്റെ വരുതിയിലാക്കിയത് ബോളര്‍മാരാണ്. ഏഴ് വിക്കറ്റാണ് ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിലെ റാഷിദിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ജയം ഉറപ്പിക്കുന്നതായിരുന്നു. ആറ് വിക്കറ്റുമായി യമിന് അഹ്മദ്സായി റാഷിദിന് ഒപ്പം നിന്നതോടെ അഫ്ഗാന് മുന്നിലെ ലക്ഷ്യം ചെറുതായി മാറി.
അവസാന നിമിഷത്തെ ആവേശം മൂലം റഹ്മത്തും നബിയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ് നിരാശയായി. ഒടുവില്‍ ഷഹീദിയാണ് വിജയ റണ്‍ നേടിയത്. ബൗണ്ടറിയിലൂടെയാണ് താരം അഫ്ഗാനെ മറുകരയിലെത്തിച്ചത്.