റെക്കോർഡുകൾക്ക് മേൽ പറന്ന് അഫ്ഗാനിസ്ഥാൻ; പിന്നിലാക്കിയത് വമ്പന്മാരെ

ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ഇനി അഫ്ഗാനിസ്ഥാന്റെ പേരിലായിരിക്കും

Afghanistan, അഫ്ഗാനിസ്ഥാൻ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതുചരിത്രം എഴുതിയിരിക്കുകയാണ് അഫ്ഗന്റെ ക്രിക്കറ്റ് ടീം. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ഇനി അഫ്ഗാനിസ്ഥാന്റെ പേരിലായിരിക്കും. അയർലണ്ടിനെതിരെ ഇന്ന് നേടിയ 278 റൺസാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ കൂറ്റൺ സ്കോർ പടുത്തുയർത്തിയത്.

തുടക്കം മുതൽ ബാറ്റിങ് ആക്രമിച്ച് കളിച്ച ഹസ്രത്തുള്ള സസായിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് അഫ്ഗാന് കൂറ്റൺ സ്കോർ സമ്മാനിച്ചത്. 62 പന്തിൽ 162 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതിൽ 16 സിക്സറുകളും 11 ബൗണ്ടറികളും ഉൾപ്പെടുന്നു. 48 പന്തിൽ 73 റൺസ് നേടി ഉസ്മാൻ ഖാനിയും ശക്തമായ പിന്തുണ നൽകിയതോടെ അഫ്ഗാൻ കുതിച്ചു. ഒന്നാം വിക്കറ്റിൽ 236 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്.

തന്റെ കന്നി ടി20 സെഞ്ചുറി തികയ്ക്കാൻ ഹസ്രത്തുള്ളയെടുത്തത് 42 പന്തുകളാണ്. പിന്നീട് കൂടുതൽ അക്രമണകാരിയായ ഹസ്രത്തുള്ള കെവിന്‍ ഒബ്രയാന്‍ എറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സർ പറത്തി. അവസാന പന്തും ബൗണ്ടറിയക്കപ്പുറം എത്തിച്ച് അയർലണ്ടിനെ ഞെട്ടിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Afghanistan vs ireland 2nd t20i live

Next Story
ഏഷ്യൻ പ്ലേയർ ഓഫ് ദി ഇയറായി മൻപ്രീത് സിങ്; ഇന്ത്യൻ ഹോക്കിയ്ക്ക് അഭിമാന നിമിഷംManpreet Singh,Manpreet Singh hockey, Manpreet Singh Asian hockey player, Asian hockey body, hockey news, ഹോക്കി, ഇന്ത്യ ഹോക്കി, മൻപ്രീത്, ഐഇമലയാളം, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com