സ്വപ്‌ന തുല്യമായ യാത്രയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ കടന്നു പോകുന്നത്. ടെസ്റ്റ് പദവി, നിശ്ചിത ഓവറില്‍ ലോകോത്തര ടീമുകളെ അട്ടിമറിക്കുന്നു, റാഷിദ് ഖാനെന്ന എണ്ണം പറഞ്ഞ സ്പിന്നറുടെ പ്രകടനം, അങ്ങനെ ഒരുപാടുണ്ട് അഫ്ഗാന് സന്തോഷിക്കാന്‍. ഇപ്പോള്‍ ഏഷ്യയിലെ സെന്‍സേഷണല്‍ ടീമായ ബംഗ്ലാദേശിനെ ട്വന്റി-20യില്‍ നേരിടുകയാണ് അഫ്ഗാന്‍.

ആദ്യ മത്സരത്തില്‍ ബംഗ്ലാ കടുവകളെ തകര്‍ത്ത് കളഞ്ഞു അഫ്ഗാനിസ്ഥാന്‍. റാഷിദ് ഖാന്റേയും മുജീബ് ഉര്‍ റഹ്മാന്റേയും പ്രകടനത്തോളം തന്നെ അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് പേസര്‍ ഷപൂര്‍ സദ്രാന്റെ ബൗളിംഗായിരുന്നു.

ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ റൂബല്‍ ഹുസൈനെ പുറത്താക്കി സദ്രാന്റെ പന്താണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. പന്തെന്ന് പറഞ്ഞാല്‍ പോര തീയുണ്ട എന്നു വേണം ആ പന്തിനെ വിശേഷിപ്പിക്കാന്‍.

ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ 18ാം ഓവറിലായിരുന്നു ആ പ്രകടനം ലോകം കണ്ടത്. സദ്രാന്‍ എറിഞ്ഞ പന്ത് റൂബല്‍ കണ്ടില്ലെന്ന് മാത്രമല്ല സ്റ്റമ്പ് ഒടിച്ച് കളയുകയും ചെയ്തു. രണ്ട് കഷ്ണമായി സ്റ്റമ്പ് തെറിച്ചു വീഴുന്ന കാഴ്ച്ച ക്രിക്കറ്റ് പ്രേമകിളുടെ കയ്യടി നേടുകയാണ്.

Zadran breaks a wicket.. literally

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ