ന്യൂഡൽഹി: എഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പുരസ്കാര പട്ടികയിൽ ഐ-ലീഗും ഇടംപിടിച്ചു. ഏറ്റവും വളർച്ചയുള്ള എഷ്യൻ ലീഗുകളുടെകഴിഞ്ഞ വർഷത്തെ അന്തിമ പട്ടികയിലാണ് ഐ ലീഗും ഇടം പിടിച്ചിരിക്കുന്നത് . 11 ടീമുകൾ മത്സരിക്കുന്ന ഐ ലീഗാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗ്.

ഐ ലീഗിന്റെ പുതിയ പതിപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ടൂർണമെന്റിനെ തേടി സന്തോഷ വാർത്തയെത്തുന്നത്. 2016ൽ എഎഫ്‍സിയുടെ മികച്ച വളർച്ചയുള്ള അംഗരാജ്യം എന്ന പുരസ്കാരവും, 2014 ൽ ഗ്രാസ്സ് റൂട്ട് തലത്തിലെ മികവിന് എഎഫ്‍സി പ്രസിഡന്റ് റെക്കഗനിഷൻ പുരസ്കാരവും ഇന്ത്യൻ ഫുട്ബോളിനെ തേടി എത്തിയിരുന്നു.

കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്‍സി ഉൾപ്പടെ 11 ടീമുകളാണ് ഐ ലീഗിൽ മാറ്റുരക്കുന്നത്. അതേസമയം ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന് ഇതുവരെ എഎഫ്‍സി ലൈസൻസ് പോലും ലഭിച്ചിട്ടില്ല. ഐഎസ്എൽ ക്ലബ്ബുകളിൽ തന്നെ ചുരുക്കം ക്ലബ്ബുകൾക്ക് മാത്രമാണ് എഎഫ്‍സി ക്ലബ്ബ് ലൈസൻസ് ഉള്ളത്.

എഎഫ്‍സി മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾക്ക് എഫ്‍സി ലൈസൻസ് ലഭിക്കാത്തതിന് കാരണം. ഈ സാഹചര്യത്തിൽ എഎഫ്‌സി കപ്പിന് യോഗ്യത ലഭിച്ചാലും (അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ മാറ്റംവരുത്തിയാല്‍) ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് പങ്കെടുക്കാനാകില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook