scorecardresearch

ഫുട്ബോള്‍ സുല്‍ത്താന്‍ ഇന്ത്യയിലേക്ക്; ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിയും അല്‍ ഹിലാലും ഒരു ഗ്രൂപ്പില്‍

സെപ്തംബര്‍ 18-നാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിന് തുടക്കമാകുന്നത്

സെപ്തംബര്‍ 18-നാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിന് തുടക്കമാകുന്നത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Neymar | Football News

Photo: Facebook/ AlHilal Saudi Club

ഇന്ത്യന്‍ മണ്ണിലേക്ക് പന്തു തട്ടാന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ എത്തുന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നെയ്മറിന്റെ പുതിയ തട്ടകമായ സൗദി ക്ലബ്ബ് അല്‍ ഹിലാലും ഐഎസ്എല്‍ ടീമായ മുംബൈ സിറ്റിയും ഓരേ ഗ്രൂപ്പില്‍ വന്ന സാഹചര്യത്തിലാണിത്.

Advertisment

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ മുംബൈയുടെ ഹോം സ്റ്റേഡിയമായ ബാല്‍വാഡി സ്പോര്‍ട്സ് കോംപ്ലക്സിലായിരിക്കും മത്സരം നടക്കുക. സെപ്തംബര്‍ 18-നാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിന് തുടക്കമാകുന്നത്. മത്സരക്രമം പുറത്ത് വിടാത്ത പശ്ചാത്തലത്തില്‍ അല്‍ ഹിലാല്‍ ഇന്ത്യയിലെത്തുമോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഹിലാലിന് നാല് കിരീടമാണുള്ളത്. അല്‍ ഹിലാലിനും മുംബൈ സിറ്റിക്കുമൊപ്പം ഗ്രീപ്പ് ഡിയില്‍ ഉള്ളത് എഫ് സി സാജി മസന്ദരനും ഉസ്ബെക്കിസ്ഥാന്റെ നവ്ബഹോറുമാണ്.

97.8 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് അല്‍ ഹിലാല്‍ നെയ്മറിനെ സ്വന്തമാക്കിയത്. പോർച്ചുഗലിന്റെ ജോർജ് ജീസസ് പരിശീലിപ്പിക്കുന്ന അൽ ഹിലാലിന്റെ പട്ടികയിലെ മറ്റ് പ്രമുഖ താരങ്ങളാണ് കലിഡോ കൗലിബാലി, റൂബൻ നെവെസ്, മാൽകോം എന്നിവര്‍.

Advertisment

ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ അല്‍ നാസര്‍ മറ്റൊരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലേക്കെത്താനുള്ള സാധ്യതയില്ല.

Neymar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: