മ​ക്കാ​വു: എഎ​ഫ്സി എ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ മക്കാവുവിനെതിരെ ഇ​ന്ത്യ​യ്ക്ക് ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാണ് ഇ​ന്ത്യ മ​ക്കാ​വു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. ബ​ൽ​വ​ന്ത് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ഇരുടീമുകളും പ്രതിരോധത്തില്‍ ഊന്നിക്കളിച്ച ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ഇന്ത്യയ്ക്ക് വേണ്ടി ബല്‍വന്ത് ആദ്യ ഗോള്‍ നേടി. ഹെഡിലൂടെയായിരുന്നു ആദ്യ ഗോള്‍. പിന്നാലെ പ്രതിരോധത്തിലായ മക്കാവുവിന്റെ വലയിലേക്ക് ബല്‍വന്ത് തന്നെ രണ്ടാം ഗോളും പായിച്ചു. ഗ്രൂ​പ്പി​ൽ തു​ട​രെ മൂ​ന്നു ക​ളി​ക​ളി​ൽ ജ​യി​ച്ച യോ​ഗ്യ​ത​യ്ക്ക​രികി​ലാ​ണ്. തോ​ൽ​വി​യ​റി​യാ​തെ ഇ​ന്ത്യ​യു​ടെ 11 ാം മ​ത്സ​ര​മാ​ണി​ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ