അബുദാബി: എഎഫ്സി ഏഷ്യൻ കപ്പിൽ തായ്‍ലൻഡിനെതിരായ മത്സരത്തിനുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ചു. സൂപ്പർ താരം സുനിൽ ഛേത്രിക്ക് പകരം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യൻ നായകൻ. രണ്ട് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തി.

സീനിയർ താരം അനസ് എടത്തൊടിക പ്രതിരോധത്തിൽ കോട്ടകെട്ടുമ്പോൾ, മധ്യനിരയിൽ ചടുല നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ഉത്തരവാദിത്വം ആഷിഖ് കുരുണിയനാണ്.

ഇന്ത്യൻ ഗോൾ വലകാക്കുന്നത് നായകൻ ഗുര്‍പ്രീത് സിങ് സന്ധുവാണ്. പ്രതിരോധ നിരയിൽ പ്രിതം കോട്ടാല്‍, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സുഭാഷിഷ് ബോസ് എന്നിവർ അണിനിരക്കും. മധ്യനിരയിൽ എത്തുന്നത് ഉദാന്ത സിങ്, പ്രണോയ് ഹാള്‍ഡര്‍, അനിരുദ്ധ് ഥാപ, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ്. മുന്നേറ്റത്തിൽ കുന്തമുന സൂപ്പർ താരം സുനിൽ ഛേത്രിയാണ്.

ക്വാർട്ടറിൽ എത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്രൈൻ വ്യക്തമാക്കി കഴിഞ്ഞു. തരതമ്യേന മത്സരം കടുപ്പമല്ലത്ത എ ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടർ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ പിന്നിലുള്ള തായ്‌ലന്‍ഡിനെതിരെയും ബഹ്റൈനെതിരെയും ജയവും റാങ്കിങ്ങില്‍ മുന്നിലുള്ള യുഎഇക്കെതിരെ സമനിലയുമാണ് ഇന്ത്യയുടെ ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook